|    Jan 16 Tue, 2018 9:22 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

അര്‍ബുദം: ബോധവല്‍ക്കരണ പരസ്യം മാറ്റിയതിന് ഫേസ്ബുക്ക് മാപ്പ് പറഞ്ഞു

Published : 22nd October 2016 | Posted By: SMR

സ്‌റ്റോക്‌ഹോം: അര്‍ബുദ ബോധവല്‍ക്കരണ വീഡിയോ നീക്കംചെയ്ത നടപടിയില്‍ ഫേസ്ബുക്ക് ഖേദം പ്രകടിപ്പിച്ചു. സ്വീഡിഷ് കാന്‍സര്‍ സൊസൈറ്റിയുടെ സ്തനാര്‍ബുദ ബോധവല്‍ക്കരണത്തിനായി പോസ്റ്റ് ചെയ്ത ആനിമേറ്റഡ് വീഡിയോ ആണ് നീക്കം ചെയ്തത്. ജീവന്‍ രക്ഷാര്‍ഥമുള്ള സന്ദേശം ഇത്തരത്തില്‍ നീക്കംചെയ്ത ഫേസ്ബുക്ക് നടപടി അസാധാരണവും പ്രതിഷേധാര്‍ഹവുമാണെന്ന് കാന്‍സര്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ പ്രതികരിച്ചിരുന്നു.
നിരോധിത വിഭാഗത്തില്‍ പെടുന്ന പരസ്യമാണെന്ന തെറ്റിധാരണയാണു അത് നീക്കംചെയ്യാന്‍ കാരണമായതെന്നും ഖേദം പ്രകടിപ്പിക്കുന്നതായും ഫേസ്ബുക്ക് വക്താവ് വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day