|    Oct 22 Sun, 2017 6:40 am

അര്‍ബന്‍ബാങ്ക് തിരഞ്ഞെടുപ്പ് : പത്രികകള്‍ കൂട്ടത്തോടെ തള്ളിയതിനെതിരേ കോണ്‍ഗ്രസ്സിനുള്ളില്‍ അമര്‍ഷം

Published : 8th August 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: അര്‍ബന്‍ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക മഹാഭൂരിപക്ഷവും തള്ളിയത് കോണ്‍ഗ്രസ്സിനുള്ളില്‍ കലഹത്തിനിടയാക്കി. 13 അംഗ ഭരണസമിതിയിലേക്ക് 73 പേരായിരുന്നു പത്രിക സമര്‍പ്പിച്ചത്. ഇതില്‍ മഹാഭൂരിപക്ഷവും കോണ്‍ഗ്രസ്സുകരായിരുന്നു. എന്നാല്‍ സൂക്ഷ്മ പരിശോധനയില്‍ 55 പത്രികകള്‍ തള്ളി. കെപിസിസി അംഗത്തിന്റേതുള്‍പ്പടെ മുതിര്‍ന്ന നേതാക്കളുടെ പത്രികകളും തള്ളിയതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷമായി ബാങ്കില്‍ 5000 രൂപ ഡിപ്പോസിറ്റ് ഇല്ല, രണ്ടുബാങ്കുകളില്‍ മെംബര്‍ഷിപ്പ് എന്നീ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് പത്രികള്‍ തള്ളിയത്. എന്നാല്‍ ഇത് നാമനിര്‍ദ്ദേശപ്ത്രിക തള്ളാന്‍ തക്ക കാരണമല്ലന്നാണ് പത്രിക തള്ളപ്പെട്ടവരുടെ പരാതി. പത്രിക തള്ളിയതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പി വി ബാലചന്ദ്രന്‍, ഡി പി രാജശേഖരന്‍ ഉള്‍പ്പടെ ആറു നേതാക്കള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക