|    Jul 23 Mon, 2018 8:58 pm
FLASH NEWS
Home   >  Sports  >  Cricket  >  

അര്‍ധ സെഞ്ച്വറിയില്‍ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ കൂള്‍

Published : 18th September 2017 | Posted By: ev sports


ചെന്നൈ: പ്രായമായ ധോണി വിരമിക്കാനായി എന്ന് വിമര്‍ശിക്കുന്നവര്‍ക്ക് ബാറ്റ് കൊണ്ട് മറുപടി കൊടുത്ത് ക്യാപ്റ്റന്‍ കൂള്‍ പുതിയ റെക്കോഡില്‍. അര്‍ധ സെഞ്ച്വറിയില്‍ സെഞ്ച്വറി തികച്ചാണ് മഹേന്ദ്ര സിങ് ധോണി വിമര്‍ശകരുടെ വായടപ്പിച്ചത്. അടുത്ത ലോകകപ്പില്‍ ധോണിയുടെ സ്ഥാനത്തെ പറ്റി തര്‍ക്കം ഉടലെടുത്തിരിക്കെയാണ് ധോണിയുടെ കണ്ണഞ്ചിപ്പിച്ച ബാറ്റിങിന് ചെപ്പോക്ക് മൈതാനം സാക്ഷ്യം വഹിച്ചത്.
ശ്രീലങ്കയില്‍ കണ്ടതിന്റെ തുടര്‍ച്ച തന്റെ നാട്ടില്‍ ആസ്‌ത്രേലിയക്കെതിരേ പുറത്തെടുത്തപ്പോള്‍ ഇന്ത്യന്‍ ജയത്തിന്റെ നെടുംതൂണായതും ധോണിയായിരുന്നു. തകര്‍ച്ചയില്‍ വീണു പോയ ഇന്ത്യയെ രക്ഷിച്ചതിനൊപ്പം കരിയറില്‍ നൂറാം അര്‍ധ സെഞ്ച്വറി തികച്ചു കൊണ്ടാണ് ധോണി ക്രീസ് വിട്ടത്. ഏകദിന കരിയറില്‍ ധോനി നേടുന്ന 66ാമത്തെ അര്‍ധസെഞ്ചുറിയാണിത്. അന്താരാഷ്ട്ര കരിയറില്‍ നൂറു അര്‍ധശതകം പൂര്‍ത്തിയാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ആരാധകരുടെ ‘തല’. 164 അര്‍ധ സെഞ്ച്വറി നേട്ടമുള്ള സചിന്‍ ടെണ്ടുല്‍ക്കര്‍, 146 എണ്ണം സ്വന്തമാക്കിയ രാഹുല്‍ ദ്രാവിഡ്, 107 ഫിഫ്റ്റി അക്കൗണ്ടിലുള്ള സൗരവ് ഗാംഗുലി എന്നിവര്‍ മാത്രമാണ് ഇനി ധോണിക്ക് മുന്നിലുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss