|    Jul 24 Mon, 2017 6:22 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അര്‍ധരാത്രിയിലെ ആക്രമണം നീണ്ടത് നാലു മണിക്കൂര്‍

Published : 30th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ബുധനാഴ്ച അര്‍ധരാത്രി 12.30ന് തുടങ്ങി നാലു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന മിന്നലാക്രമണമാണ് ഇന്ത്യ പാക്കധീന കശ്മീരില്‍ നടത്തിയത്. സൈനിക ഹെലികോപ്റ്ററുകള്‍ നേരിട്ട് പാക് അതിര്‍ത്തിയില്‍ പ്രവേശിക്കാതെ, സൈനികരെ നിയന്ത്രണരേഖയില്‍ എത്തിച്ചാണ് ആക്രമണം നടത്തിയത്.
ഇവര്‍ നിയന്ത്രണരേഖയില്‍ നിന്ന് രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചു 7- 8 ക്യാംപുകള്‍ക്കു നേരെ ആക്രമണം നടത്തിതിരിച്ചുപോവുകയായിരുന്നു. സൂര്യന്‍ ഉദിക്കുന്നതിനു മുമ്പുതന്നെ ദൗത്യം പൂര്‍ത്തിയാക്കി എല്ലാവരും മടങ്ങി.
അര്‍ധരാത്രി നടന്ന ഈ സംഭവങ്ങള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലിരുന്നു വീക്ഷിച്ചു. പിന്നീട് ഇന്നലെ ഉച്ചകഴിഞ്ഞ് ഡിജിഎംഒ രണ്‍ബീര്‍ സിങ് വാര്‍ത്താസമ്മേളനം നടത്തുന്നതുവരെ സൈനികനടപടിയെ ക്കുറിച്ചു പുറംലോകം അറിഞ്ഞതേയില്ല.
കഴിഞ്ഞ ജൂണില്‍ മ്യാന്‍മര്‍ അതിര്‍ത്തിയില്‍ കടന്ന് 38 നാഗാ തീവ്രവാദികളെ കൊലപ്പെടുത്തിയതാണ് ഇതിനുമുമ്പ് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. വിവിധ രാജ്യങ്ങള്‍ ശത്രുസൈന്യത്തിനെതിരേ ഫലപ്രദമായി പ്രയോഗിച്ചുവരുന്ന ഒരു സൈനികനീക്കമാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക്. എതിര്‍പാളയത്തിലേക്ക് മിന്നലാക്രമണങ്ങള്‍ നടത്തി അതിവേഗം തിരിച്ചെത്തുന്ന രീതിയാണിത്.
വളരെ പെട്ടെന്ന് അവസാനിക്കുന്ന ഈ സൈനികനീക്കങ്ങളില്‍ കുറഞ്ഞ ആള്‍നാശമേ ഉണ്ടാവൂ. അതിനു പുറമേ, ലക്ഷ്യം തെറ്റുകയോ സാധാരണക്കാര്‍ ഇരകളാവുകയോ ഇല്ല. അതേസമയം, ദീര്‍ഘമായ ആസൂത്രണവും മുന്നൊരുക്കവും ഇത്തരം നീക്കങ്ങള്‍ക്ക് ആവശ്യമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക