|    Jul 17 Tue, 2018 11:34 am
FLASH NEWS

അര്‍ദ്ധ രാത്രിയിലെത്തിയ പോലിസ് ഡിവൈഎഫ്‌ഐ നേതാവിന്റെ വീട് തകര്‍ത്തതായി പരാതി

Published : 19th September 2017 | Posted By: fsq

 

ഇരവിപുരം: അര്‍ധരാത്രിയിലെത്തിയ പോലിസ് സംഘം ഡിവൈഎഫ്‌ഐ നേതാവിന്റെ വീടിന്റെ കതക് ചവിട്ടിപ്പൊളിച്ചതായി പരാതി. ഡിവൈഎഫ്‌ഐ കാവുങ്ങല്‍ യൂനിറ്റ് പ്രസിഡന്റ് അയത്തില്‍ കാവുങ്ങല്‍ കിഴക്കതില്‍ സ്‌നേഹാനഗര്‍ 107 ല്‍ വിമല്‍ കുമാറിന്റെ വീടിന്റെ കതകാണ് ഞായറാഴ്ച അര്‍ധരാത്രിയിലെത്തിയ പോലിസ് സംഘം ചവിട്ടിപൊളിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. വീടിന്റെ മുന്‍വശത്തെ കതകാണ് ഇരവിപുരം പോലിസ് തകര്‍ത്തത്. പോലിസ് എത്തുമ്പോള്‍ വിമലിന്റെ പിതാവ് വിജയനും സഹോദരന്‍ വിനയനും മുന്‍വശത്ത് കതകിനോട് ചേര്‍ന്ന് കിടന്നുറങ്ങുകയായിരുന്നു. ഇവര്‍ എഴുന്നേറ്റ് കതക് തുറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പോലീസ് സംഘം കതക് ചവിട്ടിപൊളിക്കുകയായിര്ന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. വിമലിനെ കള്ള കേസില്‍ കുടുക്കുന്നതിനായാണ് പോല്‌സ് എത്തിയതെന്നാണ് ആരോപണം ഉയരുന്നത്. സംഭവമറിഞ്ഞ് സിപിഎംനേതാക്കളായ എക്‌സ് ഏണസ്റ്റ്, എസ് പ്രസാദ്, എം സജീവ് എന്നിവര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. സംഭവമറിഞ്ഞ് നിരവധി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മുന്‍  കൗണ്‍സിലര്‍ അന്‍വറുദീനും സ്ഥലത്തെത്തിയിരുന്നു.  സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss