|    Jun 29 Thu, 2017 12:51 pm
FLASH NEWS
Home   >  National   >  

അര്‍ണാബ് ഗോസ്വാമി രാജിവെച്ചു

Published : 1st November 2016 | Posted By: Navas Ali kn

MUMBAI, INDIA ? APRIL 03: Arnab Goswami, Indian Journalist, Editor in Chief and News anchor of the news channel Times Now at his office in Mumbai.(Photo by Bhaskar Paul/India Today Group/Getty Images)

ടൈംസ് നൗ ചാനലിന്റെ ചീഫ് എഡിറ്ററായ അര്‍ണാബ് ഗോസ്വാമി രാജിവെച്ചു. എഡിറ്റോറിയല്‍ മീറ്റിങ്ങിലാണ് അദ്ദേഹം രാജി തീരുമാനം പ്രഖ്യാപിച്ചത്. സ്വന്തമായി പുതിയ ചാനല്‍ തുടങ്ങുന്നതിനാണ് അര്‍ണാബ് രാജിവെച്ചതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ടൈംസ് നൗവിലെ വിമര്‍ശനങ്ങളേറ്റു വാങ്ങിയിരുന്ന ന്യൂസ് ഹവര്‍ അവതരിപ്പിച്ചത് അര്‍ണാബ് ആയിരുന്നു. വാര്‍ത്താ പരിപാടിക്കിടയില്‍ മുന്‍വിധിയോടെയും പക്ഷം ചേര്‍ന്നുമുള്ള അര്‍ണാബിന്റെ ഇടപെടലുകള്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ആര്‍ണാബിന്റെ വാര്‍ത്താ പരിപാടിയിലെ വിധിപ്രസ്താവത്തില്‍ പ്രതിഷേധിച്ച് ടൈംസ് നൗവിന്റെ ചര്‍ച്ചകളില്‍ നിന്നും വിട്ടു നിന്നിരുന്നു. ഇത് ചാനലിന്റെ ജനപ്രീതി കുറയാനും കാരണമായി. മുന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് കട്ജു അദ്ദേഹത്തെ രൂക്ഷമായി പരിഹസിച്ച് രംഗത്തുവന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക