|    Jul 28 Fri, 2017 8:38 pm
FLASH NEWS
Home   >  National   >  

അര്‍ണാബ് ഗോസ്വാമിയെ വെല്ലുവിളിച്ച് കവിതാ കൃഷ്ണന്‍

Published : 21st February 2016 | Posted By: swapna en

kavitha
ന്യൂഡല്‍ഹി: ടൈംസ് ഗ്രുപ്പ് എഡിറ്ററും ടൈംസ് നൗ ചാനലിന്റെ ഗ്രൂപ്പ് എഡിറ്ററുമായ അര്‍ണാബ് ഗോസ്വാമിയെ ജെഎന്‍യുവിലേക്ക് സംവാദത്തിന് വെല്ലുവിളിച്ച്  സാമുഹിക പ്രവര്‍ത്തക കവിതാ കൃഷ്ണന്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജെഎന്‍യുവിഷയത്തില്‍ ബിജെപിക്കുവേണ്ടി ചാനല്‍ ചര്‍ച്ചദിശ മാറ്റുന്ന അര്‍ണാബ് ഗോസ്വാമിയെ വെല്ലുവിളിച്ചിരിക്കുന്നത്.
അര്‍ണാബിനെ മാത്രമല്ല ബിജെപിക്കും ഐബിക്കും വേണ്ടി ചാനല്‍ചര്‍ച്ച നിയന്ത്രിക്കുന്ന സീ ന്യൂസിലെ സുധീര്‍ ചൗധരിയെയും ന്യൂസ് എക്‌സിലെ രാഹുല്‍ ശിവശങ്കറിനെയും സംവാദത്തിന് ക്ഷണിച്ചിട്ടുണ്ട്. ന്യൂസ് റൂമിന് പുറത്ത് വന്ന് ജെഎന്‍യു പോലെയുള്ള വേദിയില്‍ സംവാദത്തിന് അര്‍ണാബ് തയ്യാറുണ്ടോ?. ജെഎന്‍യു സംഭവത്തില്‍ അര്‍ണാബ് നടത്തുന്ന ചര്‍ച്ചയിലെ വ്യാജ ഐബി റിപ്പോര്‍ട്ടിനെക്കുറിച്ചും വ്യാജ വീഡിയോയെക്കുറിച്ചുമുള്ള ചോദ്യശരങ്ങള്‍ക്ക് നിങ്ങള്‍ അവിടെ മറുപടി പറയേണ്ടി വരും. രോഹിത് വെമുല മര്‍ദ്ദിച്ച ഏബിവിപിക്കാരന്‍ ആശുപത്രിയില്‍ ഓപ്പറേഷന് വിധേയമായ തന്ത്രവും നിങ്ങള്‍ ജെഎന്‍യുവില്‍ വിശദീകരിക്കണം.  വിദ്യാര്‍ത്ഥികളെ തമ്മില്‍ തല്ലിപ്പിച്ചും ജെഎന്‍യുവിനെ താറടിച്ചുമുള്ള നിങ്ങളുടെ ചാനല്‍ ചര്‍ച്ചകള്‍ എത്ര ഭീകരമാണ്. എങ്ങിനെ നിങ്ങള്‍ മൂവരും സുഖമായി ഉറങ്ങുന്നു. എന്റെയും വിദ്യാര്‍ത്ഥികളുടെയും ചോദ്യങ്ങള്‍ നേരിടാന്‍ നിങ്ങള്‍ തയ്യാറുണ്ടെങ്കില്‍ ജെഎന്‍യുവിലേക്ക് സ്വാഗതം. എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലെങ്കില്‍ മേലില്‍ നിങ്ങള്‍ ഇത്തരം ചാനല്‍ ചര്‍ച്ചകള്‍ നടത്തരുത്. നിങ്ങളുടെ ചാനല്‍ ചര്‍ച്ച യുവതലമുറയുടെ ഭാവിയെ നശിപ്പിക്കും. നിങ്ങള്‍ ഒരു കള്ളനാണെന്നും കവിത തന്റെ പോസ്റ്റില്‍ പറയുന്നു.
arnab
ജെഎന്‍യു വിവാദത്തെ തുടര്‍ന്ന് നടന്ന ചാനല്‍ ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹികളെന്ന് അര്‍ണാബ് അഭിസംബോധന ചെയ്തിരുന്നു. കൂടാതെ അവരെ സംസാരിക്കാന്‍ അനുവദിക്കാതെ അദ്ദേഹം പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു. അര്‍ണാബിന്റെ എല്ലാ ചാനല്‍ചര്‍ച്ചകളും ബിജെപി അനുകൂലചര്‍ച്ചകളാണ്. അര്‍ണാബിന്റെ ചാനല്‍ചര്‍ച്ചയ്‌ക്കെതിരേ രാജ്യത്തുടനീളം പ്രതിഷേധം ഉയര്‍ന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക