|    May 24 Wed, 2017 6:12 am
FLASH NEWS

അര്‍ണാബിനെതിരെ സാക്കിര്‍ നായിക്ക് 500 കോടി രൂപയുടെ മാനനഷ്ടക്കേസ്

Published : 29th July 2016 | Posted By: G.A.G

ന്യൂഡല്‍ഹി: മാധ്യമങ്ങളിലൂടെ തനിക്കെതിരേ തെറ്റായ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് പ്രമുഖ ഇസ് ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക് ടൈംസ് നൗ ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്കും ചാനലിനുമെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. 500 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ്. ഇതുസംബന്ധിച്ച് നോട്ടീസ് അയച്ചതായി സാക്കിര്‍ നായിക്കിന്റെ അഭിഭാഷകന്‍ മുബീന്‍ ഡോള്‍ക്കര്‍ അറിയിച്ചു. ടൈംസ് നൗ സിഇഒ അവിനാശ് കൗള്‍, ടൈംസ് ഗ്ലോബല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സുനില്‍ ലല്ല എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തിയെന്നും തന്റെയും മുസ്‌ലിം ജനതയുടെയും മതവികാരം വ്രണപ്പെടുത്തിയെന്നും നോട്ടീസില്‍ കുറ്റപ്പെടുത്തുന്നുണ്ട്.  സാക്കിര്‍ നായിക്കിനെതിരേ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തിയ മറ്റ് മാധ്യമസ്ഥാപനങ്ങള്‍ക്കെതിരേയും മാനനഷ്ടക്കേസ് നല്‍കുമെന്ന് അഭിഭാഷകന്‍ സൂചിപ്പിച്ചു.

 

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day