|    May 24 Wed, 2017 6:03 am
FLASH NEWS

അര്‍ണബ് ഗോസ്വാമി തലയില്‍ ആള്‍താമസമില്ലാത്ത ജോക്കര്‍: കട്ജു

Published : 18th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ടൈംസ് നൗ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് വൈ കാറ്റഗറി സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതിനെതിരേ രൂക്ഷ വിമര്‍ശനം. വാര്‍ത്താധിഷ്ഠിത പരിപാടികള്‍ പക്ഷപാതപരമായി അവതരിപ്പിക്കുന്നു എന്ന് കടുത്ത വിമര്‍ശനം നേരിടുന്ന മാധ്യമപ്രവര്‍ത്തകന് പാകിസ്താനിലെ ഭീകര സംഘടനകളില്‍നിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് പേഴ്‌സനല്‍ സെക്യൂരിറ്റി ജീവനക്കാ ര്‍ ഉള്‍പ്പെടെ 20 പേരടങ്ങുന്ന സുരക്ഷാഭടന്‍മാരുടെ സംഘമായിരിക്കും 24 മണിക്കൂറും ഇനി അര്‍ണബിനു ചുറ്റും സുരക്ഷാവലയം തീര്‍ക്കുക.
എന്നാല്‍, തലയില്‍ ആള്‍താമസമില്ലാത്ത അര്‍ണബിന് കേന്ദ്രസര്‍ക്കാര്‍ പൊതുഖജനാവില്‍നിന്നു പണംമുടക്കി സുരക്ഷയൊരുക്കുന്നതിനെ ചോദ്യംചെയ്ത് ജസ്റ്റിസ് മാര്‍കണ്‌ഠേയ കട്ജു രംഗത്തെത്തി. തലയില്‍ ആള്‍താമസമില്ലാത്ത ജോക്കറിനെന്തിനാണ് സര്‍ക്കാര്‍ 20 ഭടന്‍മാരുടെ സുരക്ഷയൊരുക്കുന്നതെന്ന് കട്ജു ചോദിച്ചു.
അര്‍ണബിനു സുരക്ഷയൊരുക്കിയതിനെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കട്ജു രൂക്ഷമായി വിമര്‍ശിച്ചത്. എന്തിനാണ് അര്‍ണബ് ഗോ സ്വാമിക്ക് സ ര്‍ക്കാര്‍ സുരക്ഷ നല്‍കുന്നത്. രാപ്പകല്‍ 20 ഭടന്‍മാര്‍ കാവല്‍ നില്‍ക്കുന്നു. ഇവര്‍ക്ക് ആരാണ് ശമ്പളം നല്‍കുക. സര്‍ക്കാര്‍ ന ല്‍കുക എന്നാല്‍ ജനങ്ങളുടെ പണം മുടക്കുക എന്നാണര്‍ഥം. ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണത്തില്‍ നിന്നാണ് ഈ ചെലവുകള്‍ നടത്തുന്നത്. അര്‍ണബ് ഭീമമായ ശമ്പളം പറ്റുന്നയാളാണ്. സ്വന്തം സുരക്ഷയ്ക്ക് സ്വന്തം പോക്കറ്റില്‍ നിന്നാണ് പണം മുടക്കേണ്ടത്. രാജ്യത്ത് ധാരാളം സ്വകാര്യ സുരക്ഷാ ഏജന്‍സികളുമുണ്ട്. അര്‍ണബോ അയാളുടെ തൊഴിലുടമകളോ അത് കണ്ടെത്തുകയാണ് വേണ്ടത്. മറ്റു ചില മാധ്യമപ്രവര്‍ത്തകര്‍ക്കും ഇത്തരത്തില്‍ സര്‍ക്കാര്‍ ചെലവില്‍ സുരക്ഷ നല്‍കുന്നുണ്ട്. ഈ വിഡ്ഢികളെയൊക്കെ എന്തിനാണ് ഇങ്ങനെ സംരക്ഷിക്കുന്നതെന്ന് തനിക്കു മനസ്സിലാവുന്നില്ലെന്നും കട്ജു പറയുന്നു.
അര്‍ണബിന് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് വെളിപ്പെടുത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day