|    Nov 21 Wed, 2018 4:00 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

അര്‍ണബ് ഗോസ്വാമിയുടെ അധിക്ഷേപം എന്‍ബിഎസ്എയില്‍ പോപുലര്‍ ഫ്രണ്ട് പരാതി നല്‍കി

Published : 4th September 2018 | Posted By: kasim kzm

കോഴിക്കോട്: ചാനല്‍ ചര്‍ച്ചയില്‍ കേരളത്തെ അപമാനിച്ച റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിക്ക് (എന്‍ബിഎസ്എ) പരാതി നല്‍കി. മലയാളികളെ അപമാനിക്കുന്നതും പത്രപ്രവര്‍ത്തന മൂല്യങ്ങള്‍ക്ക് എതിരായതുമായ നീക്കമാണ് അര്‍ണബ് നടത്തിയതെന്ന് ആരോപിച്ചാണ് പോപുലര്‍ ഫ്രണ്ട് എന്‍ബിഎസ്എയെ സമീപിച്ചത്. എന്‍ബിഎസ്എ വ്യവസ്ഥപ്രകാരം ആദ്യ പരാതി ചാനല്‍ ബ്രോഡ്കാസ്റ്റര്‍ക്കാണ് നല്‍കേണ്ടത്. ഇപ്രകാരം ചാനല്‍ ബ്രോഡ്കാസ്റ്റര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഏഴുദിവസത്തിനകം നടപടിയുണ്ടായില്ലെങ്കില്‍ രണ്ടാംഘട്ട പരാതി നല്‍കുമെന്നും സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ആഗസ്ത് 25ന് “കേരളം കള്ളം പറയുന്നു’ എന്ന തലക്കെട്ടില്‍ റിപബ്ലിക് ടിവിയില്‍ നടത്തിയ ചര്‍ച്ചയിലാണ് അര്‍ണബ് ഗോസ്വാമി മലയാളികളെ അധിക്ഷേപിക്കുന്ന പ്രസ്താവന നടത്തിയത്. ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും ലജ്ജയില്ലാത്ത ജനക്കൂട്ടമെന്നായിരുന്നു ഗോസ്വാമിയുടെ പരാമര്‍ശം. കേന്ദ്രസര്‍ക്കാരിന്റെ മെഗാഫോണ്‍ ആയി പ്രവര്‍ത്തിക്കുന്ന അര്‍ണബ് ഗോസ്വാമിയും ചാനലും യുഎഇ വാഗ്ദാനം ചെയ്ത 700 കോടി രൂപയുടെ സഹായം വ്യാജ വാര്‍ത്തയാണെന്ന് സമര്‍ഥിക്കാനാണ് ചര്‍ച്ച നടത്തിയതെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു. ആരുടെയോ ഫണ്ട് സ്വീകരിച്ച് സ്വന്തം രാജ്യത്തിന് എതിരായാണ് ഇക്കൂട്ടര്‍ പ്രവര്‍ത്തിക്കുന്നതെന്നും അര്‍ണബ് മലയാളികള്‍ക്കെതിരേ അധിക്ഷേപം നടത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss