|    Sep 19 Wed, 2018 11:53 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അര്‍ണബ് ഗോസ്വാമിക്കെതിരേ 10 കോടിയുടെ മാനനഷ്ടക്കേസ്

Published : 31st August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പ്രളയവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ മലയാളികളെ അപമാനിച്ചെന്നു കാണിച്ച് റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് വക്കീല്‍ നോട്ടീസ്. മലയാളികളെ അപമാനിക്കാനും ജനങ്ങളെ വിഭജിച്ച് കലാപമുണ്ടാക്കാനുമാണ് അര്‍ണബ് ശ്രമിച്ചതെന്നും മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് സിപിഎം നേതാവ് പി ശശിയാണ് വക്കീല്‍ നോട്ടീസയച്ചത്. മാനനഷ്ടമായി 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
എവിടെനിന്നോ പണം വാങ്ങി രാജ്യത്തെ അപമാനിക്കുന്ന പ്രത്യേക ഗ്രൂപ്പാണ് മലയാളികള്‍ എന്ന തരത്തിലുള്ള അര്‍ണബ് ഗോസ്വാമിയുടെ പരാമര്‍ശത്തിനെതിരെയാണ് പി ശശി വക്കീല്‍ നോട്ടീസ് അയച്ചത്. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള വിമര്‍ശനമല്ല അദ്ദേഹം നടത്തിയതെന്നും നോട്ടീസില്‍ പറയുന്നു.
മലയാളിയെന്ന നിലയില്‍ താനും അപമാനിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് മാനനഷ്ടക്കേസ് നല്‍കിയതെന്ന് പി ശശി പറഞ്ഞു.അപമാനകരമായ വാര്‍ത്ത സംപ്രേഷണം ചെയ്ത അതേ പ്രാധാന്യത്തോടെ അര്‍ണബ് മാപ്പപേക്ഷ നടത്തണമെന്നാണ് ഹരജിയിലെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss