|    Sep 23 Sun, 2018 8:53 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

അര്‍ണബിന്റെ പരാമര്‍ശത്തില്‍ പുകസ പ്രതിഷേധിച്ചു

Published : 28th August 2018 | Posted By: kasim kzm

തിരുവനന്തപുരം: ‘താന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നാണംകെട്ട ജനതയാണ് ഇക്കൂട്ടര്‍’ എന്നു കേരള ജനതയെപ്പറ്റി റിപബ്ലിക് ടിവി അവതാരകന്‍ അര്‍ണബ് ഗോസ്വാമി നടത്തിയ പരാമര്‍ശത്തില്‍ പുരോഗമന കലാസാഹിത്യ സംഘം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഘപരിവാരത്തിന്റെ നാവായി പ്രവര്‍ത്തിക്കുകയാണ് ഗോസ്വാമിയും അദ്ദേഹത്തിന്റെ ചാനലും. രാജ്യവ്യാപകമായി കേരളത്തിനും മലയാളിക്കുമെതിരേ പരിവാരം നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണത്തിനും ദുഷ്പ്രചാരണത്തിനും അനുബന്ധമായിട്ടാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ജാതിമതഭേദമില്ലാതെ കേരളീയര്‍ ഒന്നിച്ചുനിന്ന് പ്രളയദുരന്തത്തെ നേരിട്ടത് ലോകം മുഴുവന്‍ ആദരവോടെ നോക്കിക്കാണുകയാണ്. കേരളത്തിനും മലയാളിക്കുമെതിരേ നടക്കുന്ന ഈ ആക്രമണത്തിനെതിരേ മുഴുവന്‍ ജനങ്ങളും ഒന്നിക്കണമെന്നും ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടാവണമെന്നും അഭ്യര്‍ഥിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss