|    Jan 23 Mon, 2017 4:16 pm

അര്‍ണബിനെ പരിഹസിച്ച് കട്ജു; അഹങ്കാരിയായ കോമാളിക്ക് 20 സുരക്ഷ ഭടന്മാര്‍

Published : 17th October 2016 | Posted By: mi.ptk

katju-03

ന്യൂഡല്‍ഹി: ടൈംസ് നൗ ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ‘വൈ’ കാറ്റഗറി സുരക്ഷ അനുവദിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തലയില്‍ ആള്‍ത്താമസമില്ലാത്ത നല്ല അഹങ്കാരമുള്ള കോമാളിയെ രാവും പകലും സംരക്ഷിക്കാന്‍ ഇനി 20 സുരക്ഷാ ഭടന്മാരുണ്ടാവുമെന്ന് അര്‍ണബിനെ പരിഹസിച്ച് കട്ജു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു.

വൈ കാറ്റഗറി സുരക്ഷ ലഭിക്കുന്നതോടെ രാവും പകലും ഇരുപതോളം സുരക്ഷാ ഭടന്മാര്‍ അര്‍ണബിന്റെ സുരക്ഷക്കായി വേണം. ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണത്തില്‍ നിന്നാണ് ഈ ചിലവെല്ലാം സര്‍ക്കാര്‍ വഹിക്കുന്നത്. തീര്‍ച്ചയായും ഒരു വന്‍തുക ശമ്പള ഇനത്തില്‍ അര്‍ണബിന് അയാളുടെ സ്ഥാപനം നല്‍കുന്നുണ്ടാവും. എന്തു കൊണ്ട് സ്വന്തം ജീവന്‍ രക്ഷിക്കാനുള്ള ചെലവ് അര്‍ണബ് സ്വയം വഹിക്കുന്നില്ലെന്നും കട്ജു ചോദിക്കുന്നു.

സായുധരായ സുരക്ഷാ ഭടന്മാരെ വിട്ടുതരുന്ന നിരവധി സ്വകാര്യ സുരക്ഷ ഏജന്‍സികളുണ്ട്. എന്തു കൊണ്ട് അവരുടെ സേവനം തേടാന്‍ അര്‍ണബോ നല്ല വരുമാനമുള്ള അയാളുടെ സ്ഥാപനമോ തയാറാവുന്നില്ലെന്നും കട്ജു ചോദിക്കുന്നു. സര്‍ക്കാറിന് മുന്നില്‍ മുട്ടുമടക്കി നില്‍ക്കുന്ന വേറെയും ചില മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇതു പോലെ കേന്ദ്രസര്‍ക്കാര്‍ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും ഇത് തീര്‍ത്തും പരിതാപകരമായ കാര്യമാണിതെന്നും പോസ്റ്റില്‍ കട്ജു കുറ്റപ്പെടുത്തുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 317 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക