|    Nov 18 Sun, 2018 4:22 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അര്‍ണബിനെതിരേ ശശി തരൂര്‍

Published : 28th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരായ വിമര്‍ശനത്തില്‍ പങ്കാളിയായി ശശി തരൂര്‍ എംപിയും. ചാനല്‍ ചര്‍ച്ചയ്ക്കിടെ മലയാളികളെ നാണംകെട്ടവര്‍ എന്നു വിളിച്ച് അപമാനിച്ചതിനെതിരേയുള്ള കാംപയിനിങിലാണ് തരൂരും പങ്കുചേര്‍ന്നത്.
ചില വില കുറഞ്ഞ മനസ്സുകള്‍ മലയാളികള്‍ക്കെതിരേ അപമാനകരമായ ആക്രമണങ്ങള്‍ നടത്തുകയാണ്. നമുക്കു വേണ്ടി നമ്മളൊന്നായി നിലകൊള്ളേണ്ട സമയമാണിത്. നമ്മള്‍ എന്തുകൊണ്ട് അഭിമാനമുള്ള മലയാളികളായെന്നു ചിന്തിക്കേണ്ട സമയമാണിതെന്നും തരൂര്‍ ട്വീറ്ററില്‍ കുറിച്ചു.
സാംസ്‌കാരിക രംഗത്തു മലയാളിയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു തരൂരിന്റെ ട്വീറ്റ്. ദുരിതമുഖത്തു മലയാളി കാണിച്ച പ്രതിബദ്ധ—യില്‍ അഭിമാനിക്കുന്നു. പുതിയ ആശയങ്ങളെയും വിശ്വാസങ്ങളെയും രണ്ടു കൈയും നീട്ടി സ്വീകരിച്ചവരാണു മലയാളികള്‍.
മതസൗഹാര്‍ദത്തിന്റെ ചരിത്രമാണു കേരളത്തിലേത്. സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളിലും ശ്രീനാരായണഗുരു, മഹാത്മ അയ്യങ്കാളി, ചട്ടമ്പിസ്വാമി തുടങ്ങിയ സാംസ്‌കാരിക നായകരിലും അഭിമാനിക്കുന്നുവെന്നും തരൂര്‍ പറയുന്നു. പ്രൗഡ് ടു ബി എ മലയാളി’എന്ന ഹാഷ്ടാഗോടെയാണ് തരൂര്‍ തന്റെ പ്രതിഷേധം അറിയിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss