|    Jul 18 Wed, 2018 10:18 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അര്‍ജന്‍ സിങിന് രാഷ്ട്രം വിടനല്‍കി

Published : 18th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കഴിഞ്ഞദിവസം അന്തരിച്ച, ആദ്യമായി ഇന്ത്യന്‍ വ്യോമസേനയുടെ പഞ്ചനക്ഷത്ര പദവിക്ക് അര്‍ഹനായ എയര്‍ മാര്‍ഷല്‍ അര്‍ജന്‍ സിങിന് രാഷ്ട്രം അന്തിമോപചാരം അര്‍പ്പിച്ചു. ചടങ്ങില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഇന്ത്യന്‍ വ്യോമസേനാ മേധാവി മാര്‍ഷല്‍ ബീരേന്ദര്‍ സിങ്, നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലംബ, കരസേനാ മേധാവി ജനറല്‍ ബിപിന്‍ രാവത്ത് തുടങ്ങിയവരും കേന്ദ്രമന്ത്രി ഹര്‍ദീപ് സിങും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി എത്തി. 1965ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ സിങിന്റെ സംഭാവനകള്‍ പരിഗണിച്ചായിരുന്നു അദ്ദേഹത്തെ പഞ്ചനക്ഷത്ര പദവിയുള്ള മാര്‍ഷലായി ഉയര്‍ത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss