|    Dec 17 Mon, 2018 6:39 am
FLASH NEWS
Home   >  Sports  >  Football  >  

അര്‍ജന്റീന ലോകകപ്പ് ടീം പ്രഖ്യാപിച്ചു; ഇക്കാര്‍ഡി പുറത്ത്

Published : 21st May 2018 | Posted By: vishnu vis


ബ്യൂണസ് ഐറിസ്: റഷ്യയില്‍ നടക്കുന്ന ലോകകപ്പിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. ഇന്റര്‍ മിലാന്റെ സൂപ്പര്‍ താരം മൗറോ ഇക്കാര്‍ഡിയെ ഒഴിവാക്കിയാണ്്  23 അംഗ ടീമിനെ പരിശീലകന്‍ ജോര്‍ജ് സാംപോളി പ്രഖ്യാപിച്ചത്. ടീമില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്ന് നേരത്തെ റിപോര്‍ട്ടുണ്ടായിരുന്ന പൗളോ ഡിബാലയെ ടീമിലുള്‍പ്പെടുത്തി. അതേസമയം, സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും അഗ്യുറോയും ഹിഗ്വെയ്‌നും ടീമിലുള്‍പ്പെട്ടിട്ടുണ്ട്.
ഇന്റര്‍ മിലാന് ടീമിനുവേണ്ടി സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇക്കാര്‍ഡി നടത്തിയത്. സീരി എയില്‍ 29 ഗോളുകള്‍ നേടിയ ഇക്കാര്‍ഡിയുടെ ചിറകിലേറിയാണ് ഇന്റര്‍ മിലാന്‍ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ചാംപ്യന്‍സ് ലീഗ് യോഗ്യത നേടിയത്. ഡിബാലയക്ക് പുറമേ, ലയണല്‍ മെസി, സെര്‍ജിയോ അഗ്യൂറോ, ഗോണ്‍സാലോ ഹിഗ്വെയിന്‍ എന്നിവരാണ് മുന്‍നിരയില്‍.
ടീം:
ഗോള്‍കീപ്പര്‍: സെര്‍ജി റോമോറോ, വില്ലി കാബല്ലെറോ, ഫ്രാങ്കോ അര്‍മാനി
ഡിഫന്‍ഡര്‍: നിക്കോളാസ് ഒറ്റമെന്‍ഡി, മാര്‍ക്കസ് റോജോ, ഫെഡ്രിക്കോ ഫാസിയോ, ഗബ്രിയേല്‍ മെര്‍കാഡോ, ക്രിസ്റ്റ്യന്‍ അന്‍സാല്‍ഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ, മാര്‍ക്കോസ് റോജോ
മിഡ്ഫില്‍ഡര്‍: ലൂക്കാസ് ബിഗ്ലിയ, എവര്‍ ബനേഗ, മാനുവല്‍ ലാന്‍സിനി, എയ്ഞ്ചല്‍ ഡി മരിയ,ഹെവിയര്‍ മഷറാനോ, എഡ്വാര്‍ഡോ സാല്‍വിയോ, ജിയോ ലോ കെല്‍സോ, മാക്‌സി മെസ, മാര്‍കോസ് അകൂന.
ഫോര്‍വാര്‍ഡ്: ലയണല്‍ മെസ്സി, സെര്‍ജിയോ അഗ്യുറോ, ഗോണ്‍സാലോ ഹിഗ്വെയിന്‍, ക്രിസ്റ്റ്യന്‍ പവന്‍, പൗലോ ഡിബാല.
ലോകകപ്പില്‍ ഐസ്‌ലന്‍ഡ്, നൈജീരിയ, ക്രൊയേഷ്യ എന്നിവരടങ്ങിയ ഗ്രൂപ്പ് ഡിയിലാണ് അര്‍ജന്റീന കളിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss