|    May 24 Wed, 2017 2:25 am
FLASH NEWS

അര്‍ജന്റീന -ബ്രസീല്‍ ആരാധകര്‍ തമ്മിലടിച്ചു

Published : 10th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: ടെന്നീസ് ഗ്യാലറിയില്‍ അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ആരാധകര്‍ തമ്മിലടിച്ചു.  അര്‍ജന്റീനന്‍ ടെന്നിസ് താരം ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോര്‍ട്ടോയും പോര്‍ച്ചുഗലിന്റെ ജാവോ സൗസയും തമ്മിലുള്ള മല്‍സരത്തിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍. മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ താരത്തിനായിരുന്നു ബ്രസീല്‍ ആരാധകരുടെ പിന്തുണ. അര്‍ജന്റീനന്‍ പതാകകളും ജെഴ്‌സിയുമായി  ആരാധകര്‍ ഗാലറിയിലെത്തിയതോടെ ബ്രസീല്‍ ആരാധകര്‍ കൂക്കിവിളിച്ചു. ഇതോടെയാണ് ആരാധകര്‍ ഏറ്റുമുട്ടിയത്. തുടര്‍ന്ന് മിലിട്ടറി പോലിസെത്തി ഇരുകൂട്ടരെയും ശാന്തരാക്കി മടക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day