|    Oct 19 Fri, 2018 12:11 pm
FLASH NEWS
Home   >  Sports  >  Football  >  

അര്‍ജന്റീനയ്ക്ക് സമനിപ്പൂട്ട്, ബ്രസീലിനും ഫ്രാന്‍സിനും പോര്‍ച്ചുഗലിനും ജയം

Published : 1st September 2017 | Posted By: ev sports

ബ്യൂണസ് ഏറീസ്: ലോകകപ്പ് യോഗ്യാത പോരാട്ടത്തില്‍ അര്‍ജന്റീനയ്ക്ക് സമനില. ശക്തരായ ഉറുഗ്വേയോട് ഗോള്‍ രഹിത സമനിലയോടെ ലയണല്‍ മെസ്സിക്കും സംഘത്തിനും ആശ്വസിക്കേണ്ടി വന്നു. സമനില ആയതോടെ ലോകകപ്പിലേക്ക് യോഗ്യത നേടാന്‍ അര്‍ജന്റീനയ്ക്കിനി നന്നായി വിയര്‍ക്കേണ്ടി വരും. 15 മല്‍സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ അര്‍ജന്റീന അഞ്ചാം സ്ഥാനത്താണുള്ളത്. ആദ്യ നാല് സ്ഥാനക്കാര്‍ക്കാണ് ഫൈനല്‍ റൗണ്ടിന് നേരിട്ട് യോഗ്യത ലഭിക്കുക. അതേ സമയം അഞ്ചാം സ്ഥാനക്കാര്‍ക്ക് യോഗ്യത നേടാന്‍ പ്ലേ ഓഫ് കളിക്കണം.
മറ്റൊരു മല്‍സരത്തില്‍ കരുത്തരായ ബ്രസീല്‍ ഇക്വഡോറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി. ഗോള്‍ രഹിതമായ ഒന്നാം പകുതിക്ക് ശേഷം 69ാം മിനിറ്റില്‍ പൗലിന്യോയും 76ാം മിനിറ്റില്‍ കുടിന്യോയുമാണ് ബ്രസീലിനായി ഗോളുകള്‍ നേടിയത്. 36 പോയിന്റുള്ള ബ്രസീലാണ് തലപ്പത്ത്. 25 പോയിന്റുള്ള കൊളംബിയ രണ്ടാമതും 24 പോയിന്റുള്ള ഉറുഗ്വേ മൂന്നാമതും 23 പോയിന്റുള്ള ചിലി നാലാമതുമാണ്.
ഫുട്‌ബോള്‍ ലോകം ആകാംക്ഷയോടെ കണ്ട ഫ്രാന്‍സ് – ഹോളണ്ട് മല്‍സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് വിജയം ഫ്രാന്‍സിനൊപ്പം നിന്നു. 14ാം മിനിറ്റില്‍ അന്റോണിയോ ഗ്രിസ്മാനാണ് ഫ്രാന്‍സിന്റെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. 73ാം മിനിറ്റിലും 88ാം മിനിറ്റിലും ലെമറും 90ാം മിനിറ്റിലും എംബാപ്പിയും ഫ്രാന്‍സിനായി വലകുലുക്കി.
അതേ സമയം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക് ഗോളുകളോടെ കളം നിറഞ്ഞ മല്‍സരത്തില്‍ ഫറോ ഐസ്‌ലാന്‍ഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തി. 3, 29, 65 മിനിറ്റുകളിലാണ് റൊണാള്‍ഡോയുടെ ഗോള്‍ നേട്ടം. 84ാം മിനിറ്റില്‍ ഒലിവറും 58ാം മിനിറ്റില്‍ വില്യം കര്‍വാലോയും പോര്‍ച്ചുഗല്ലിനായി വലകുലുക്കി.
ഗ്രൂപ്പ് എയില്‍ 16 പോയിന്റുള്ള ഫ്രാന്‍സാണ് ഒന്നാം സ്ഥാനത്ത്. ഗ്രൂപ്പ് ബയില്‍ 21 പോയിന്റുള്ള സ്ിസര്‍ലന്‍ഡ് ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 18 പോയിന്റുള്ള പോര്‍ച്ചുഗല്‍ രണ്ടാം സ്ഥാനത്താണുള്ളത്. ഗ്രൂപ്പ് സിയില്‍ 18 പോയിന്റുള്ള ജര്‍മനിയാണ് തലപ്പത്ത്. ഗ്രൂപ്പ് എഫില്‍ ഇംഗ്ലണ്ടും ഗ്രൂപ്പ് ജിയില്‍ ഇംഗ്ലണ്ടും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss