|    Jan 25 Wed, 2017 12:56 am
FLASH NEWS

അര്‍ജന്റീനയെ പെറു കുരുക്കി; ബ്രസീല്‍ ഫൈവ് സ്റ്റാര്‍

Published : 8th October 2016 | Posted By: SMR

സാവോപോളോ/ ക്വിറ്റോ: സൂപ്പര്‍ താരം ലയണല്‍ മെസ്സിയില്ലാതെ ഇറങ്ങിയ അര്‍ജന്റീന ലോകകപ്പ് യോഗ്യതാറൗണ്ടില്‍ സമ നില കൊണ്ട് തൃപ്തിപ്പെട്ടപ്പോ ള്‍ മറ്റൊരു കളിയില്‍ ബ്രസീല്‍ തകര്‍പ്പന്‍ ജയം കരസ്ഥമാക്കി. എവേ മല്‍സരത്തി ല്‍ പെറുവാണ് അര്‍ജന്റീനയെ 2-2നു കുരുക്കിയത്. ബ്രസീല്‍ ഹോംഗ്രൗണ്ടില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ബൊളീവിയയെ തുരത്തുകയായിരുന്നു.
അതേസമയം, കോപ അമേരിക്ക ചാംപ്യന്‍മാരായ ചിലിയെ ഇക്വഡോര്‍ 3-0ന് അട്ടിമറിച്ചു. മറ്റു മല്‍സരങ്ങളില്‍ കൊളംബിയ 1-0നു പരാഗ്വേയെയും ഉറുഗ്വേ 3-0നു വെനിസ്വേലയെയും പരാജയപ്പെടുത്തി.
ബൊളീവിയക്കെതിരേ ഹോംഗ്രൗണ്ടില്‍ മിന്നുന്ന പ്രകടനമാണ് ബ്രസീല്‍ കാഴ്ചവച്ചത്. ആദ്യപകുതിയില്‍ത്തന്നെ നാലു ഗോളുകള്‍ എതിര്‍ വലയിലെത്തിച്ച് മഞ്ഞപ്പട മല്‍സരം വരുതിയിലാക്കിയിരുന്നു. സൂപ്പര്‍ താരം നെയ്മര്‍ (11ാം മിനിറ്റ്), ഫിലിപ്പെ കോട്ടീഞ്ഞോ (26), ഫിലിപ്പെ ലൂയിസ് (39), ഗബ്രിയേല്‍ ജീസസ് (44), റോബര്‍ട്ടോ ഫിര്‍മിനോ (76) എന്നിവരാണ് ബ്രസീലിന്റെ സ്‌കോറര്‍മാര്‍. ഒരു ഗോള്‍ നേടുന്നതിനൊപ്പം രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കുക യും ചെയ്ത നെയ്മറാണ് ബ്ര സീല്‍ ഹീറോ.
പുതിയ കോച്ച് ടിറ്റെയ്ക്കു കീഴില്‍ ബ്രസീലിന്റെ തുടര്‍ച്ച യായ മൂന്നാം വിജയമാണിത്. ലാറ്റിനമേരിക്കന്‍ പോയിന്റ് പട്ടികയില്‍ ഇതോടെ ബ്രസീല്‍ (18 പോയിന്റ്) രണ്ടാംസ്ഥാനത്തേക്കുയരുകയും ചെയ്തു. ഒരു പോയിന്റ് മാത്രം മുന്നിലായി ഉറുഗ്വേയാണ് തലപ്പത്ത്.
അതേസമയം, പെറുവിനെതിരേ ഓരോ തവണയും ലീഡ് ചെയ്ത ശേഷമാണ് അര്‍ജന്റീനയ്ക്ക് സമനില വഴങ്ങേണ്ടിവന്നത്. 16ാം മിനിറ്റില്‍ ഫ്യുന്‍സ് മോറി അര്‍ജന്റീനയുടെ അക്കൗണ്ട് തുറന്നിരുന്നു. 58ാം മിനിറ്റില്‍ പൗ ലോ ഗ്വരേരോയിലൂടെ പെറു ഒപ്പമെത്തി. 77ാം മിനിറ്റില്‍ ഗോണ്‍ സാലോ ഹിഗ്വയ്ന്‍ അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ നിക്ഷേപിച്ചെങ്കിലും 84ാം മിനിറ്റില്‍ ക്രിസ്റ്റ്യ ന്‍ ക്യുയേവ പെനല്‍റ്റിയിലൂടെ പെറുവിന് സമനില സമ്മാനിച്ചു.
വെനിസ്വേലയ്‌ക്കെതിരേ എഡിന്‍സന്‍ കവാനിയുടെ ഇരട്ടഗോളാണ് ഉറുഗ്വേയേക്ക് അനായാസവിജയം നേടിക്കൊടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 89 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക