|    Jul 23 Mon, 2018 9:20 am
Home   >  Todays Paper  >  page 11  >  

അര്‍ജന്റീനയെ തകര്‍ത്ത് നദാല്‍ സഖ്യം ക്വാര്‍ട്ടറില്‍

Published : 10th August 2016 | Posted By: SMR

ടെന്നിസ് പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാംനമ്പര്‍ നൊവാക് ജോകോവിച്ചിനെ ഞെട്ടിച്ച അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയ്ക്ക് ഡബിള്‍സില്‍ ഈ മികവ് തുടരാനായില്ല. ഡെല്‍പോട്രോയുള്‍പ്പെട്ട ടീം രണ്ടാംറൗണ്ടില്‍ തോറ്റു പുറത്തയി. മുന്‍ ലോക ഒന്നാം റാങ്കുകാരനും സ്പാനിഷ് സൂപ്പര്‍ താരവുമായ റാഫേല്‍ നദാലിന്റെ ടീമാണ് ഡെല്‍പോട്രാ-മാക്‌സിമോ ഗോ ണ്‍സാലസ് സഖ്യത്തെ തോല്‍പ്പിച്ചത്. മാര്‍ക് ലോപ്പസിനൊപ്പം റാക്കറ്റേന്തിയ നദാല്‍ അര്‍ജന്റീന സഖ്യത്തെ 6-3, 5-7, 6-2ന് മുട്ടുകുത്തിക്കുകയായിരുന്നു.
പരിക്കുകളെ തുടര്‍ന്ന് ഏറെക്കാലം പുറത്തിരിക്കേണ്ടിവന്ന നദാല്‍ താന്‍ പൂര്‍ണ ഫിറ്റ്‌നസിലേക്ക് തിരിച്ചുവന്നു കഴിഞ്ഞെന്നു തെളിയിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. പരിക്കുമൂലം മേയില്‍ നടന്ന ഫ്രഞ്ച് ഓപണിനിടെ പിന്‍മാറിയ ശേഷം നദാല്‍ ആദ്യമായി കളിക്കുന്ന മല്‍സരം കൂടിയാണിത്.
നേരത്തേ ഞായറാഴ്ച നടന്ന പുരുഷ സിംഗിള്‍സില്‍ ലോക റാങ്കിങില്‍ 43ാം സ്ഥാനത്തുള്ള അര്‍ജന്റീനയുടെ ഫെഡറിക്കോ ഡെ ല്‍ബോണിസിനെ 6-2, 6-1നു തകര്‍ത്ത് സ്പാനിഷ് താരം രണ്ടാംറൗണ്ടിലേക്ക് മുന്നേറിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss