|    Aug 17 Fri, 2018 5:17 pm
FLASH NEWS
Home   >  Sports  >  Football  >  

അര്‍ജന്റീനയെ ഞെട്ടിച്ച ഇന്ത്യന്‍ യുവനിര ക്രൊയേഷ്യയിലേക്ക

Published : 6th August 2018 | Posted By: jaleel mv

 

വലന്‍സിയ: സ്‌പെയിനില്‍ വെച്ച് നടന്ന കോട്ടിഫ് കപ്പില്‍ ആറ് തവണ കിരീടം ചൂടിയ അര്‍ജന്റീനന്‍ അണ്ടര്‍ 20 ടീമിനെ അട്ടിമറിച്ച ഇന്ത്യന്‍ അണ്ടര്‍ 20 ടീമിനെ ക്രൊയേഷ്യയില്‍ പര്യടനത്തിന് അയക്കാന്‍ നീക്കം. ക്രൊയേഷ്യയില്‍ വെച്ച് നടക്കുന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ യുവനിര കളിക്കുമെന്ന് എ ഐ എഫ് എഫ് പ്രസിഡന്റ് കുശാല്‍ ദാസ് വ്യക്തമാക്കി.
കോട്ടിഫ് കപ്പിലെ ആദ്യ രണ്ടു മത്സല്‍സരങ്ങള്‍ പരാജയപ്പെട്ടതിന് ശേഷം ശക്തമായ തിരിച്ചുവരവാണ് ഇന്ത്യന്‍ അണ്ടര്‍20 ടീം നടത്തിയത്. കോച്ച് ഫ്‌ളോയിഡ് പിന്റോയ്ക്ക് കീഴില്‍ കഴിഞ്ഞ അണ്ടര്‍ 20 ലോകകപ്പ് റണേഴ്‌സ് അപ്പുകളായ വെനസ്വേലയെ സമനിലയില്‍ തളച്ച ഇന്ത്യ, തു
ര്‍ന്നാണ് അര്‍ജന്റീനയെ 2-1ന് പരാജയപ്പെടുത്തിയത്.
പത്തു പേരായി ചുരുങ്ങിയിട്ടും ഇന്ത്യക്ക് ലാറ്റിനമേരിക്കന്‍ വമ്പന്‍മാരും ആറു തവണ അണ്ടര്‍ 20 ലോകകപ്പ് ജേതാക്കളുമായ അര്‍ജന്റീനയെ തോല്‍പ്പിക്കാനായത് വലിയ നേട്ടമായാണ് ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്നത്. ക്രൊയേഷ്യയിലും ടീം അദ്ഭുതങ്ങള്‍ പുറത്തെടുക്കുന്നത് കാണാനാണ് ഇനി ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss