|    Jul 25 Tue, 2017 6:23 am
FLASH NEWS
Home   >  Todays Paper  >  page 11  >  

അര്‍ജന്റീനയെ ഇന്ത്യ കീഴടക്കി

Published : 10th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിനു കീഴില്‍ റിയോയില്‍ ഇന്ത്യന്‍ ഹോക്കി ടീമിന് രണ്ടാം ജയം. ഇ ന്നലെ നടന്ന പൂള്‍ ബി മല്‍സരത്തില്‍ അര്‍ജന്റീനയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ കീഴടക്കിയത്. 2009നു ശേഷം ആദ്യമായാണ് അര്‍ജന്റീനയ്‌ക്കെതിരേ ഇന്ത്യ വെന്നിക്കൊടി നാട്ടുന്ന ത്.
ആദ്യ ക്വാര്‍ട്ടറില്‍ ചിന്‍ഗ്ലെന്‍സന സിങും മൂന്നാം ക്വാര്‍ട്ടറില്‍ കോത്താജിത്തുമാണ് ഇന്ത്യക്കുവേണ്ടി സ്‌കോര്‍ ചെയ്തത്.
അവസാന ക്വാര്‍ട്ടറില്‍ ഗോ ണ്‍സാലോയിലൂടെ ഗോള്‍ മട ക്കിയ അര്‍ജന്റീന സമനില ഗോളിനായി ഇന്ത്യന്‍ ഗോള്‍മുഖം വിറപ്പിച്ചെങ്കിലും ശ്രീജേഷിനെ യും പ്രതിരോധത്തെയും മറികടക്കാനായില്ല.
ഈ ജയത്തോടെ മൂന്നു മല്‍സരങ്ങളില്‍ നിന്ന് രണ്ടു ജയവും ഒരു തോല്‍വിയുമടക്കം ആറു പോയിന്റുമായി ഇന്ത്യ ഗ്രൂപ്പില്‍ തലപ്പത്തുള്ള ജര്‍മനിക്കൊപ്പമെത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക