|    Aug 15 Wed, 2018 6:44 am
FLASH NEWS
Home   >  Sports  >  Football  >  

അര്‍ജന്റീനയുടെ കഷ്ടകാലം തീരുന്നില്ല; സാംപോളിയുടെ ടീം ടെക്‌നിക്ക് ചോര്‍ന്നു

Published : 24th June 2018 | Posted By: vishnu vis


മോസ്‌കോ: റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ കഷ്ടകാലം വിട്ടുമാറാതെ അര്‍ജന്റീന. സമനിലയ്ക്കും തോല്‍വിക്കും പിന്നാലെ ടീമിന്റെ മല്‍സര തന്ത്രങ്ങള്‍ ചോര്‍ന്നതാണ് പുതിയ തലവേദന സൃഷ്ടിക്കുന്നത്. 26ാം തീയ്യതി നൈജീരിയ്‌ക്കെതിരായ നിര്‍ണായക മല്‍സരത്തിന് മുന്നോടിയായി പരിശീലനത്തിനെത്തിയ അര്‍ജന്റീനയുടെ ഗെയിം പ്ലാന്‍ അടങ്ങുന്ന ബുക്കിലെ വിവരങ്ങളാണ് പുറത്തായിരിക്കുന്നത്. പരിശീലകന്‍ സാംപോളിയുടെ കൈയില്‍ ഇരിക്കുന്ന ബുക്കില്‍ കൃത്യമായി ടീമിന്റെ തന്ത്രങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.


ലയണല്‍ മെസ്സിയുടെ പൊസിഷനിലെ മാറ്റം ഉള്‍പ്പെടെ ടീമിന്റെ ഫോര്‍മേഷനും സബ്‌സിറ്റിട്യൂഷനും എല്ലാം സംബന്ധിച്ച വിവരങ്ങള്‍ ഈ ബുക്കില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. അവസാന മല്‍സരത്തില്‍ ക്രൊയേഷ്യയോട് 3-0ന് തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പരിശീലകന്‍ സാംപോളിക്കെതിരേ താരങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കെയാണ് ടീമിന്റെ ഗെയിം പ്ലാന്‍ ചോര്‍ന്നിരിക്കുന്നത്. നിലവില്‍ ഗ്രൂപ്പ് ഡിയില്‍ ഒരു പോയിന്റുമായി നാലാം സ്ഥാനത്താണ് അര്‍ജന്റീന.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss