|    Nov 14 Wed, 2018 6:09 am
FLASH NEWS
Home   >  Sports  >  Football  >  

അര്‍ജന്റീനക്കെതിരെ ഗോള്‍ നേടിയ താരം ഐഎസ്എല്ലിലേക്ക്

Published : 7th August 2018 | Posted By: jaleel mv

ന്യൂഡല്‍ഹി: കോട്ടിഫ് കപ്പില്‍ അര്‍ജന്റീനയ്‌ക്കെതിരേ ഫ്രീ കിക്കിലൂടെ ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടിയ അണ്ടര്‍ 20 ടീമിലെ ഡിഫന്‍ഡര്‍ അന്‍വര്‍ അലിയെ സ്വന്തമാക്കി ഐ എസ് എല്‍ ടീം മുംബൈ സിറ്റി എഫ്‌സി. മൂന്ന് വര്‍ഷത്തെ കരാറില്‍ ഐ ലീഗ് ടീം മിനര്‍വ്വ പഞ്ചാബില്‍ നിന്നാണ് 17 കാരന്‍ മുംബൈയിലേക്കെത്തുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന അണ്ടര്‍ 17 ലോകകപ്പ് കളിച്ച ഇന്ത്യന്‍ ടീമിലും അന്‍വര്‍ അലിയുണ്ടായിരുന്നു. അര്‍ജന്റീനയ്‌ക്കെതിരായ മല്‍സരത്തില്‍ ഇന്ത്യ 2-1ന്റെ ചരിത്രവിജയം നേടിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss