|    Jun 24 Sat, 2017 7:27 pm
FLASH NEWS

അരൂര്‍-തോപ്പുംപടി സംസ്ഥാനപാത മുന്നറിയിപ്പില്ലാതെ വെട്ടിപ്പൊളിച്ചു

Published : 6th November 2016 | Posted By: SMR

അരൂര്‍: മുന്നറിയിപ്പില്ലാതെ അരൂര്‍- തോപ്പുംപടി സംസ്ഥാനപാത വെട്ടിപ്പൊളിച്ചതുമൂലം ജനം ദുരിതത്തില്‍. ജന്റം പദ്ധതിപ്രകാരം പൈപ്പ് ഇടുന്നതിനുവേണ്ടി അരൂര്‍ മാര്‍ക്കറ്റിന് സമീപം റെയില്‍വേ മേല്‍പാലത്തിന് താഴെയാണ് സംസ്ഥാനപാത വെട്ടിപ്പൊളിച്ചത്. ഇതുമൂലം അരൂര്‍ പഞ്ചായത്തിന്റെ വടക്കന്‍ മേഖലയിലെക്കുള്ള ഗതാഗതത്തിന് തടസ്സം നേരിട്ടതിനാല്‍ പ്രദേശം ഒറ്റപ്പെട്ടു. ഇതുവഴി തോപ്പുംപടി ഭാഗത്തേക്ക് പോവേണ്ടിയിരുന്ന യാത്രക്കാര്‍ നടന്ന് അരൂര്‍ ബൈപാസ് കവലയിലെത്തിയാണ് യാത്ര തുടര്‍ന്നത്. വെള്ളിയാഴ്ച രാത്രയിലാണ് റോഡ് വെട്ടിപൊളിക്കല്‍ തുടങ്ങിയത്. കാല്‍നടയാത്രക്കാര്‍ക്ക്‌പോലും നടന്നുപോവാന്‍ വഴിയൊരുക്കാതിരുന്ന വാട്ടര്‍ അതോറിറ്റിക്കെതിരേ പ്രതിഷേധം ഉയര്‍ന്നു. ഇതേതുടര്‍ന്ന് ശനിയാഴ്ച കാല്‍നടയാത്രികര്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും കടന്നുപോവാനുള്ള സൗകര്യം അധിക്യതര്‍ ചെയ്തു കൊടുത്തു. അരൂര്‍ ബൈപാസ് കവലയില്‍ നിന്ന് ഇടത്തോട്ട് വാഹനങ്ങള്‍ തിരിയാതിരിക്കാ ന്‍ റോഡ് തടസ്സപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് മുന്‍കൂട്ടി അറിയാതെ ചേര്‍ത്തല ഭാഗത്തുനിന്നും എത്തിയ ദീര്‍ഘദൂര ബസ്സുകളും മറ്റു വാഹനങ്ങളും എങ്ങോട്ട് പോവണമെന്നറിയാതെ ബൈപാസ് കവലയില്‍ കുടുങ്ങി. മറ്റു തടസ്സങ്ങളിമില്ലങ്കില്‍ അഞ്ച് ദിവസങ്ങള്‍കൊണ്ട് ജോലികള്‍ തീര്‍ക്കുമെന്ന് വാട്ടര്‍ അതോറിറ്റി അസിസ്ന്റ് എന്‍ജിനീയര്‍ എ ടി മെറ്റില്‍ഡായും ഓവര്‍സിയര്‍ പി ജെ ജോ ണ്‍സണ്‍ും പറഞ്ഞു. രാത്രിയും പകലും ജീവനക്കാര്‍ മാറിമാറി നിന്നുകൊണ്ട് ജോലി പൂര്‍ത്തിയാക്കും. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതാണ് ജന്റം കുടിവെള്ള പദ്ധതി. നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന കുടിവെള്ള പ്ലാന്റില്‍നിന്ന് അരൂര്‍ വഴി വരുന്ന പൈപ്പ് പള്ളിയുടെ തെക്ക് ഭാഗത്തള്ള അമ്മനേഴം റോഡ് വഴി കുമ്പളങ്ങി ഭാഗത്തേക്ക് പോവും. കുമ്പളങ്ങി,പെരുംമ്പടപ്പ് പ്രദേശങ്ങളില്‍ താമസിക്കുന്നര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതി നടപ്പിലാക്കുന്ന സമയത്തു തന്നേ ഭൂഗര്‍ഭ പൈപ്പിടല്‍ പണി നടത്തിയിരുന്നു. എന്നാ ല്‍ അരൂര്‍ മാര്‍ക്കറ്റിന്റെ സമീപത്തുള്ള  റെയില്‍വേയുടെ സ്ഥലത്തുകൂടി പൈപ്പിടാന്‍ അനുമതി ലഭിക്കാതിരുന്നതാണ്  പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ കാലതാമസം നേരിട്ടത്. പണി പൂര്‍ത്തീകരിച്ചാല്‍ കുമ്പളങ്ങി, പെരുംമ്പടപ്പ് പ്രദേശങ്ങളില്‍ താമസിക്കുന്നര്‍ക്ക് ശുദ്ധജലം ലഭ്യമാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക