|    Jun 24 Sun, 2018 10:51 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അരൂരില്‍ വാന്‍ കായലിലേക്ക് മറിഞ്ഞ് അഞ്ചുപേരെ കാണാതായി

Published : 17th November 2016 | Posted By: SMR

അരൂര്‍: അരൂര്‍-ഇടപ്പള്ളി ദേശീയപാതയില്‍ നിയന്ത്രണം തെറ്റിയ പിക് അപ് വാന്‍ അരൂര്‍ പാലത്തിന്റെ കൈവരി തകര്‍ത്ത് കായലില്‍ വീണു. മലയാളി ഡ്രൈവറും നേപ്പാള്‍ സ്വദേശികളും ഉള്‍പ്പെടെ അഞ്ചുപേരെ കാണാതായി. നാലുപേരെ മല്‍സ്യത്തൊഴിലാളികള്‍ രക്ഷപെടുത്തി. രാത്രി പത്തോടെ വാന്‍ കണ്ടെത്തി.
വാന്‍ ഓടിച്ചിരുന്ന അരൂക്കുറ്റി സ്വദേശി നിജാസ്, നേപ്പാള്‍ സ്വദേശികളായ ജമന്‍, ഹിമലാല്‍, മധു, ശ്യാം, എന്നിവരെയാണ് കാണാതായത്. നേപ്പാള്‍ സ്വദേശിയായ രാമു(30) സുരേഷ് ദാത്രി(26), പഥം ബഹദൂര്‍(36), ലോക്മാല്‍ ഹാലെ (32) എന്നിവരാണ് രക്ഷപെട്ടത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ അരൂര്‍-കുമ്പളം പഴയപാലത്തില്‍ ഇന്നലെ വൈകീട്ട് ആറിനായിരുന്നു അപകടം. എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന ഇവന്റിന് ഡെക്കറേഷന്‍ പണിക്കായി ചേര്‍ത്തല പാണാവള്ളി ലേബര്‍ ക്യാംപില്‍ നിന്നും പോയ എട്ടംഗസംഘമാണ് തിരികെ വരുമ്പോള്‍ വാന്‍ നിയന്ത്രണം തെറ്റി പാലത്തിന്റെ കൈവരി തകര്‍ത്ത് കായലില്‍ പതിച്ചത്. ലോറിയെ മറികടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
എറണാകുളം ചിത്ര ഡെക്കറേഷനിലെ തൊഴിലാളികളാണിവര്‍. സംഭവമറിഞ്ഞ് മധ്യമേഖല ഐജി എസ് ശ്രീജിത്, എറണാകുളത്തുനിന്നും രണ്ടു യൂനിറ്റ് അഗ്നിശമന സേന ആംബുലന്‍സ് (എന്‍എച്ച്എഐയുടെ), മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍, അരൂര്‍, ചേര്‍ത്തല, പനങ്ങാട്, കുത്തിയതോട് എന്നീ സ്‌റ്റേഷനുകളില്‍ നിന്നുള്ള പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവസ്ഥലത്ത് എത്തി. അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും  നേതൃത്വത്തില്‍ രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നു. വൃശ്ചികപ്പുലരിയില്‍ ശബരീശനെ
വണങ്ങാന്‍  വന്‍ ഭക്തജനത്തിരക്ക്
ശബരിമല: വൃശ്ചികപ്പുലരിയില്‍ ശബരീശനെ വണങ്ങാന്‍ ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കമിട്ടു മേല്‍ശാന്തി ടി എം ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ശബരിമല നട തുറന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നിനാണു നട തുറന്നത്.
തന്ത്രി കണ്ഠരര് രാജീവരില്‍നിന്ന് അനുവാദം വാങ്ങി പുതിയ മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി വൃശ്ചികപ്പുലരിയില്‍ അയ്യപ്പനെ ഉണര്‍ത്തി. നിര്‍മാല്യത്തിന് ശേഷം ഈ തീര്‍ത്ഥാടന കാലത്തെ ആദ്യ നെയ്യഭിഷേകം പുലര്‍ച്ചെ 3.15ന് ആരംഭിച്ചു. ഗണപതി ഹോമവും ഉഷപൂജയും പൂര്‍ത്തിയാക്കി. മാളികപ്പുറം ക്ഷേത്രനടയില്‍ മേല്‍ശാന്തി പുതുമന മനു നമ്പൂതിരിയും ആദ്യദിന പൂജകള്‍ക്ക് തുടക്കമിട്ടു. മുന്‍ കര്‍ണാടക മുഖ്യമന്ത്രി ഡി കുമാരസ്വാമി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദേവസ്വം കമ്മീഷണര്‍ രാമരാജ പ്രേമപ്രസാദ് തുടങ്ങിയവര്‍ വൃശ്ചികപ്പുലരിയില്‍ ദര്‍ശനത്തിനെത്തിയിരുന്നു.
ശബരിമലയിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്നിധാനത്ത് പറഞ്ഞു. പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം നിരോധിച്ചതിനാല്‍ തീര്‍ത്ഥാടകര്‍ക്ക് ഉണ്ടായിട്ടുള്ള പ്രയാസം പരിഹരിക്കും. ദേവസ്വം ബോര്‍ഡും ജല അതോറിറ്റിയും ആവശ്യത്തിന് കുടിവെള്ളം വിതരണം ചെയ്യും. ദേവസ്വം ബോര്‍ഡ് ചുക്ക് വെള്ളവും വിതരണം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അസാധുവാക്കിയ 500, 1000 നോട്ടുകള്‍ മാറ്റി നല്‍കുന്നതിന് ധനലക്ഷ്മി ബാങ്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss