|    Aug 18 Sat, 2018 8:22 am
FLASH NEWS

അരൂരില്‍ കെഎസ്‌യു പ്രവര്‍ത്തകന് സിപിഎം മര്‍ദനം

Published : 13th May 2018 | Posted By: kasim kzm

നാദാപുരം: സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പുറമേരി പഞ്ചായത്തിലെ  അരൂര്‍ കല്ലുമ്പുറത്ത് വീണ്ടും അക്രമം. സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് 16 കാരന് പരിക്ക്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുളമുള്ളതില്‍ കൃഷ്ണന്റെ മകന്‍ മലോല്‍ സായന്തി (16) നാണ് മര്‍ദനത്തില്‍ പരിക്കേറ്റത്.
വട്ടോളി സംസ്‌കൃതം ഹൈസ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി പരീക്ഷയെഴുതി എല്ലാ വിഷയത്തിലും എപ്ലസ് നേടിയ കെഎസ്‌യു പ്രവര്‍ത്തകനായ സായന്തിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാണ് പരാതി. സായന്തിനെ നാദാപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലുമ്പുറത്ത് വെള്ളിയാഴ്ച വൈകുന്നേരം 3.30ഓടെ മില്‍മാ ബൂത്തിനടുത്ത് നില്‍ക്കുകയായിരുന്ന സായന്തിനെ വിളിച്ച് സിപിഎം ഓഫിസിനടുത്തേക്ക് കൂട്ടികൊണ്ടുപോയി രണ്ടുപേര്‍ മര്‍ദിച്ചെന്നാണ് പരാതി.
ഫേസ്ബുക്കില്‍ യുവാക്കള്‍ കോണ്‍ഗ്രസില്‍ അണിചേരുകയെന്ന് പോസ്റ്റിട്ടതെന്തിനെന്ന് ചോദിച്ചാണ് മര്‍ദിച്ചതെന്ന് സായന്ത് പറഞ്ഞു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിക്കരുതെന്ന താക്കീതും നല്‍കിയതായും വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. കഴിഞ്ഞ ദിവസം കല്ലുമ്പുറത്ത് രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റിരുന്നു. ഇതില്‍ നാദാപുരം പോലിസ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തിരുന്നു. എന്നാല്‍ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
പിന്നീട് ലീഗ് പ്രവര്‍ത്തകരുടെ പൊതുയോഗത്തിന് ശേഷം കല്ലുമ്പുറത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ലീഗ് പതാക കത്തിക്കുകയും ചെയ്തിരുന്നു. സ്ഥിതിഗതികള്‍ പോലിസ് എത്തി നിയന്ത്രിക്കുകയായിരുന്നു. ആശുപത്രിയില്‍ കഴിയുന്ന സായന്തില്‍ നിന്ന് ചൈല്‍ഡ്‌ലൈന്‍ ഓഫിസര്‍ സി ബി ജോസ് മൊഴിയെടുത്തു. നാദാപുരം പോലിസ് കേസെടുത്തിട്ടുണ്ട്. 16 കാരനെ മര്‍ദിച്ചതില്‍ യുഡിഎഫ് പ്രതിഷേധിച്ചു.
ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ്, കെപിസിസി മെമ്പര്‍ വി എം ചന്ദ്രന്‍, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി കെ ടി അബ്ദുര്‍റഹ്മാന്‍, വി പി കുഞ്ഞമ്മദ്, മരക്കാട്ടേരി ദാമോദരന്‍,പി അജിത്ത്, പി പി റഷീദ്, എം എ ഗഫൂര്‍, യൂത്ത് കോണ്‍ഗ്രസ് വടകര പാര്‍ലമെന്റ് കമ്മിറ്റി സെക്രട്ടറിമാരായ വി പി ഷൈജിത്ത്, മലോല്‍ ബവിത്ത് ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി സായന്തിനെ സന്ദര്‍ശിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss