|    Jun 28 Wed, 2017 4:05 pm
FLASH NEWS

അരൂരില്‍ കുടിവെള്ള പൈപ്പില്‍ മലിനജലം കയറി

Published : 29th November 2016 | Posted By: SMR

അരൂര്‍: കുടിവെള്ളം കൊണ്ടുപോവുന്നതിനായി ഇട്ട പൈപ്പില്‍ മലിനജലം കയറിയതായി പരാതി. കുമ്പളങ്ങി, പെരുംമ്പടപ്പ്, ചെല്ലാനം പ്രദേശത്തേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിനായി ഇട്ട പൈപ്പിനു സമീപത്തുകൂടി പോയിരുന്ന മാര്‍ക്കറ്റിലെ മലിന ജല പൈപ്പ് പൊട്ടിയതാണ് മലിനജലം കലരാന്‍ കാരണമായത്.പൈപ്പ് പൊട്ടിയതോടെ കായലിലേക്ക് പോവേണ്ടിയിരുന്ന മലിനജലം മുഴുവന്‍ പുതിയതായി എടുത്ത കുഴിയില്‍ വീണ് നിറഞ്ഞു. അസഹ്യമായ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തി. പത്തു മണിയോടെ തൊഴിലാളികള്‍ എത്തി പൈപ്പ് പൂര്‍ണസ്ഥിതിയിലാക്കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. അരൂര്‍മാര്‍ക്കറ്റിലെ മലിനജലം പ്രതേ്യക പൈപ്പിട്ട് കായലിലേക്ക് ഒഴുക്കികളയുകയാണ് ചെയ്യുന്നത്. ഈ പൈപ്പ് മാര്‍ക്കറ്റിനു സമീപം വച്ചുതന്നെ പൊട്ടുകയുയിരുന്നു.കുമ്പളങ്ങി പ്രദേശത്തേക്ക് കുടിവെള്ളമെത്തിക്കാന്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പദ്ധതി നടപ്പാക്കിയിരുന്നു. ഇതിനായി നിര്‍മാണം ആരംഭിക്കുകയും നെട്ടൂര്‍ വാട്ടര്‍ അതോരിറ്റിയുടെ പ്ലാന്റില്‍ നിന്ന് വരുന്ന പൈപ്പ് കുമ്പളങ്ങി വരെ നീട്ടുകയും ചെയ്തിരുന്നു. എന്നാല്‍ റെയില്‍വേ പാലത്തിനു സമീപം കുഴിയെടുത്ത് പൈപ്പിടാന്‍ റെയില്‍വേ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് പൈപ്പിന്റെ പണി മുഴുവിപ്പിക്കാന്‍ സാധിച്ചില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ റെയില്‍വേ പൈപ്പിടാന്‍ അനുമതി നല്‍കിയത്. അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഒരാഴച കൊണ്ട് മാര്‍ക്കറ്റിനു സമീപമുള്ള റെയില്‍വേ മേല്‍പാലത്തിനു താഴെ കുഴിയെടുത്ത് പൈപ്പിട്ടിരുന്നു. മേല്‍പാലത്തിനു താഴെക്കൂടെ തോപ്പുംപടി സംസ്ഥാന ഹൈവെ കടന്നുപോവുന്നതിനാല്‍ ഇവിടെ ഒരാഴ്ചകൊണ്ട് പൈപ്പിടല്‍ പൂര്‍ത്തീകരിച്ച് റോഡ് ഗതാഗതം പുനസ്ഥാപിച്ചിരുന്നു. എന്നാല്‍ സമീപത്തുള്ള പഴയ പൈപ്പുമായി പുതിയ പൈപ്പ് ബന്ധിപ്പിച്ചിരുന്നില്ല. ഈ ഭാഗത്തുകൂടിയാണ് മലിന ജലം അകത്തുകയറിയത്. മലിനജലത്തോടൊപ്പം ചെളി കലര്‍ന്ന മണ്ണും കയറുകയായിരുന്നു. പൈപ്പ് നന്നാക്കുമ്പേള്‍ തന്നെ ജോലിക്കാര്‍ പൈപ്പ് വ്യത്തിയാക്കുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക