|    Jan 22 Sun, 2017 9:37 am
FLASH NEWS

അരൂരില്‍ അഗ്നിശമനസേനാ യൂനിറ്റ്; സ്ഥലം ലഭ്യമല്ലാത്തത് തിരിച്ചടിയാവുന്നു

Published : 13th July 2016 | Posted By: SMR

അരൂര്‍: അരൂരില്‍ ഫയര്‍‌സ്റ്റേഷന്‍ നിര്‍മിക്കുന്നതിനായി ഭരണാനുമതി ലഭിച്ചു. പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് അരൂര്‍ നിവാസികളും സമീപ പ്രദേശവാസികളും കേട്ടത്. എന്നാല്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്താത്തത് പ്രദേശവാസികള്‍ നിരാശരാക്കുന്നു.
അരൂര്‍ മേഖലയിലെ പൊതുജനങ്ങളുടെയും വ്യവസായ മേഖലയിലെ വ്യവസായികളുടെയും മറ്റ് വിവിധ സംഘടനകളുടെയും നിരന്തര പ്രക്ഷോഭത്തിനും പ്രതിഷേധത്തിനുമൊടുവിലാണ് അരൂരില്‍ ഫയര്‍‌സ്റ്റേഷന്‍ നിര്‍മാണത്തിനായി അനുമതി ലഭിച്ചത്.
ആദ്യഘട്ടത്തില്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നതിനായി സ്ഥലം ലഭ്യമാവാത്തതായിരുന്നു പ്രശ്‌നം. എന്നാല്‍ പിന്നീട് വിവിധ ഇടങ്ങളില്‍ സ്ഥലത്തിനായുള്ള പരിശോധന നടത്തിയെങ്കിലും ഇവിടങ്ങളിലെല്ലാം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് സ്ഥലം ലഭ്യമാവാത്ത അവസ്ഥയായിരുന്നു. പിന്നീട് പഴയ പോലിസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം കണ്ടെത്തിയെങ്കിലും ഇവിടെയും പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ഈഅവസ്ഥതന്നെയാണ് ഇപ്പോഴുമുള്ളത്.
അരൂര്‍ വ്യവസായ മേഖലയില്‍ വ്യവസായങ്ങള്‍ നടത്താനെന്ന വ്യാജേന നിരവധി കെട്ടിടങ്ങള്‍ വ്യവസായികള്‍ പലരും കൈവശം വച്ചിരിക്കുകയാണ്. വ്യവസായ വകുപ്പിന്റെ കീഴിലെ വ്യവസായ എസ്‌റ്റേറ്റില്‍ പലരായി കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങള്‍ റീ സര്‍വേ നടത്തി തിരിച്ചുപിടിച്ചാല്‍ ഫയര്‍ സറ്റേഷന്‍ സ്ഥാപിക്കാന്‍ തടസ്സമുണ്ടാവില്ലന്ന് വിലയിരുത്തപ്പെടുന്നു.
വന്‍തോതില്‍ അപകടം വരുത്തി വച്ചേക്കാവുന്ന വിവിധ തരത്തിലുള്ള വാതകങ്ങളാണ് വിവിധ വ്യവസായ സ്ഥാപനങ്ങളില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇവ പലപ്പോഴും ദുരന്തംവരുത്തിവയ്ക്കുന്നു. നിരവധി തൊഴിലാളികളും ഇവിടെ മരണപ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അഗ്നിശമന സേനയുടെ സഹായം ലഭിക്കാതെ അപകടത്തിന്റെ വ്യാപ്തി വര്‍ധിക്കുന്നതിന് കാരണമാവുന്നത് ചൂണ്ടിക്കാട്ടിയാണ് യൂനിറ്റ് സ്ഥാപിക്കുന്നതിനായി മുറവിളി കൂട്ടുന്നത്.
ഫയര്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാവുന്നതോടെ സമീപ പ്രദേശങ്ങളായ ഇടകൊച്ചി, കുമ്പളം, അരൂക്കുറ്റി, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട് എന്നിവിടങ്ങളിലെ അപകടങ്ങള്‍ക്ക് അറുതി വരുത്തവാന്‍ കഴിയുമെന്ന് പ്രതിക്ഷയിലാണ് ഇവിടങ്ങളിലെ ജനങ്ങള്‍. അരൂര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ അഗ്നിശമനസേനാ യൂനിറ്റ് സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക