|    Apr 25 Tue, 2017 12:28 am
FLASH NEWS

അരൂക്കുറ്റി- അരൂര്‍ക്ഷേത്രം റോഡില്‍ ദുരിത യാത്രയ്ക്ക് ശമനമില്ല

Published : 10th November 2016 | Posted By: SMR

പൂച്ചാക്കല്‍: അരൂക്കുറ്റി- അരൂര്‍ക്ഷേത്രം റോഡിലൂടെയുള്ള ദുരിതയാത്രയ്ക്ക് അറുതിയില്ല. ഗതാഗതക്കുരുക്കിന് പുറമെ റോഡ് വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നതിനാല്‍ പൊടി ശല്യവും രൂക്ഷമായി. കെഎസ്ഇബി, ബിഎസ്എന്‍എല്‍, വാട്ടര്‍ അതോറിറ്റി എന്നിവയുടെ കുഴികളെടുക്കുന്നതിനാണ് റോഡ് വെട്ടിപ്പൊളിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യൂതി പദ്ധതിയില്‍പ്പെടുത്തി ആര്‍എപിഡിയാണ് ഭുഗര്‍ഭ വൈദ്യുതി ലൈന്‍ സ്ഥാപിക്കുന്നത്. പോസ്റ്റുകള്‍ മാറ്റി റോഡിന് അടിയിലൂടെ വൈദ്യുതി കേബിള്‍ സ്ഥാപിക്കുന്നതാണ് പദ്ധതി. എന്നാല്‍ വൈദ്യുതി കേബിള്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയായെങ്കിലും ബിഎസ്എന്‍എല്‍ കേബിള്‍ സ്ഥാപിക്കുന്ന ജോലികള്‍ തുടരുകയാണ്. കേബിള്‍ സ്ഥാപിക്കല്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമെ റോഡിന്റെ പുനര്‍ നിര്‍മ്മാണം നടക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.  രണ്ട് ദിവസത്തിനകം ഇവ പൂര്‍ത്തീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. അരൂക്കുറ്റി പാലം മുതല്‍ അരൂര്‍ക്ഷേത്രം വരെ റോഡ് തകര്‍ന്ന് കിടക്കുന്നതിനാല്‍ കാല്‍ നട യാത്രപോലും അസാധ്യമാണ്. റോഡ്് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് പൊളിച്ചിട്ടിരിക്കുന്നതിനാല്‍ വലിയ മെറ്റല്‍ കഷ്ണങ്ങള്‍ ചിതറിക്കിടക്കുകയാണ്. ഇരു ചക്രവാഹനങ്ങള്‍ ഇതില്‍ കയറി മറിഞ്ഞുവീഴുന്നത്് സ്ഥിരം കാഴ്ചയാണ്. വലിയ വാഹനങ്ങള്‍ കടന്ന് പോവുമ്പോഴുള്ള പൊടി ശല്യം നിയന്ത്രിക്കാന്‍ സമീപവാസികള്‍ റോഡില്‍ വെള്ളം നനയ്ക്കുന്നതാണ് ഏക ആശ്വാസം. ഓരോ മിനിറ്റിലും നിരവധി വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോവുന്നത്. റോഡിന് വേണ്ടത്ര വീതി ഇല്ലാത്തതും ആഴത്തിലുള്ള കുഴിക്കള്‍ നിറഞ്ഞതും ഗതാഗത തടസ്സത്തിനും കാരണമായിരിക്കുകയാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day