|    Dec 12 Tue, 2017 11:12 pm
FLASH NEWS

അരുവിത്തുറ ഹൈസ്‌കൂള്‍ സ്റ്റേഡിയത്തില്‍ കൂട്ടയോട്ടം നടത്താനുള്ള ശ്രമം പോലിസ് തടഞ്ഞു

Published : 2nd December 2017 | Posted By: kasim kzm

ഈരാറ്റുപേട്ട: രണ്ടു വര്‍ഷമായി സ്‌കൂള്‍ മാനേജ്‌മെന്റ് അടച്ചിട്ട അരുവിത്തുറ സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ സ്റ്റേഡിയം തുറക്കണമെന്ന് ആവശ്യപ്പെട്ട് ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ ടി എം റഷീദിന്റെ നേതൃത്വത്തില്‍ സ്റ്റേഡിയത്തില്‍ ഇന്നലെ രാവിലെ കൂട്ടയോട്ടം നടത്താനുള്ള നീക്കം പോലിസ് തടഞ്ഞു.
രാവിലെ തന്നെ സ്റ്റേഡിയത്തിനു പുറത്ത് ഈരാറ്റുപേട്ട സിഐ സനല്‍കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നഹമാണ് ഇവിടെ ഉണ്ടായിരുന്നത്.
ജീവിത ശൈലി രോഗങ്ങള്‍ വര്‍ധിക്കുന്ന ഈ കാലഘട്ടത്തില്‍ വ്യായാമത്തില്‍ ഏര്‍പ്പെടുന്നതിനും മറ്റും ഉപകരിക്കേണ്ട ഈ സ്റ്റേഡിയം അടച്ചു പൂട്ടിയിട്ടിരിക്കുന്നത് അംഗീകരിക്കാനാവില്ലന്നും, ജനാധിപത്യപരമായും, നിയമപരമായും ഇത് കായിക പ്രേമികള്‍ക്ക് തുറന്നു കിട്ടാന്‍ വേണ്ട നടപടികള്‍ നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടാവുമെന്നും ചെയര്‍മാന്‍ ടി എം റഷീദ് പറഞ്ഞു.
സംസ്ഥാന തലത്തിലും, ജില്ലാ തലത്തിലും നിരവധി സ്‌പോര്‍ട്‌സ് മല്‍സരങ്ങള്‍ നടന്ന ഈ സ്റ്റേഡിയം അടച്ചുപൂട്ടി നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. സ്റ്റേഡിയം അടച്ചുപൂട്ടിയതിനതിരേ നിരവധി പരാതികള്‍ വിദ്യാഭ്യാസ വകുപ്പിനു നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലായെന്നും സ്റ്റേഡിയം ഇല്ലാതാക്കി കെട്ടിട സമുച്ചയം പണിയാനുള്ള നീക്കം നടക്കുന്നതായി ആക്ഷന്‍ കൗണ്‍സിലും ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക