|    Jul 20 Fri, 2018 8:05 am
FLASH NEWS

അരുവിത്തുറ ഹൈസ്‌കൂള്‍ സ്റ്റേഡിയം അടച്ചുപൂട്ടിയതിനെതിരേ കലക്ടര്‍ക്കു പരാതി

Published : 21st September 2017 | Posted By: fsq

 

ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ സ്റ്റേഡിയം അടച്ചുപൂട്ടിയതിനെതിരേ വിവിധ വിദ്യാര്‍ഥി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് കലക്ടര്‍ക്കു പരാതി നല്‍കി. സര്‍ക്കാര്‍ ഗ്രാന്റോടു കൂടി 1963ല്‍ അന്നത്തെ കേരള ഗവര്‍ണര്‍ വി വി ഗിരിയാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. തോമസ് പൊട്ടന്‍ കുളമാണ് സ്റ്റേഡിയത്തിനു ഭൂമി സംഭാവന നല്‍കിയത്.ഈരാറ്റുപേട്ട നഗരസഭയില്‍ മറ്റു സ്റ്റേഡിയങ്ങളില്ലായെന്നും ജനസാന്ദ്രതയുടെ ആധിക്യം മൂലം പുതുതായി സ്റ്റേഡിയം ഇവിടെ ഉണ്ടാവാന്‍ സാധ്യതയില്ലെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ അരുവിത്തുറ ഹൈസ്‌കൂള്‍ സ്റ്റേഡിയം അടച്ചുപൂട്ടിയ സ്‌കൂള്‍ മാനേജരുടെ നടപടി കേരളാ വിദ്യാഭ്യാസ നിയമത്തിന് വിരുദ്ധമാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss