|    Oct 18 Wed, 2017 8:18 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അരുണ്‍കുമാറിന്റെ ദുരൂഹമരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്

Published : 9th December 2015 | Posted By: SMR

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കാണാതായ അരുണ്‍കുമാറിന്റെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷിക്കുക. മരണത്തിലെ ദുരൂഹത കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും ഊര്‍ജിതമായി നടത്തിവരുന്നു. മരിച്ച അരുണിന്റെ വീട് വൈകാതെ താന്‍ സന്ദര്‍ശിക്കുമെന്നും ബി സത്യന്റെ സബ്മിഷനു മന്ത്രി മറുപടി നല്‍കി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കാണാതായ അരുണ്‍കുമാറിനെ ചോറ്റാനിക്കര പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ പാറമടയിലാണു മരിച്ചനിലയില്‍ കണ്ടെത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക