|    Jan 21 Sat, 2017 2:02 pm
FLASH NEWS

അരുണാചല്‍: മോദി സര്‍ക്കാരിന് പ്രതിപക്ഷ താക്കീത്

Published : 14th July 2016 | Posted By: SMR

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശ് സര്‍ക്കാറിനെ പുനസ്ഥാപിച്ച സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മോദി സര്‍ക്കാറിനെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. അധികാര ദുര്‍വിനിയോഗത്തെ തടഞ്ഞുനിര്‍ത്തുന്നതാണ് കോടതി വിധിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു. ഗവര്‍ണര്‍ ജ്യോതി പ്രസാദ് രാജ്‌ഖോവയെ പുറത്താക്കണമെന്നും സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പങ്കാളികളായവര്‍ മാപ്പു പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഏകാധിപത്യ പ്രവണതയ്‌ക്കേറ്റ അടിയെന്നാണ് കോടതി വിധിയെ എഎപി അധ്യക്ഷന്‍ അരവിന്ദ് കെജരിവാള്‍ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി പാഠം പഠിച്ചു കാണുമെന്നും കെജ്രിവാള്‍ പറഞ്ഞു. അരുണാചല്‍പ്രദേശ് സര്‍ക്കാരിനെ പുനസ്ഥാപിച്ചതിലൂടെ ജനാധിപത്യം എന്തെന്ന് സുപ്രീംകോടതി പ്രധാനമന്ത്രിക്ക് വിശദീകരിച്ചു കൊടുത്തതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി വ്യക്തമാക്കി. കോടതിയുടെ നടപടിയില്‍ നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോടതി വിധി കേന്ദ്ര സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണെന്ന് അരുണാചല്‍ മുന്‍മുഖ്യമന്ത്രി നബാം തൂക്കിയും പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാറിനെ പുനഃസ്ഥാപിച്ചത് ജനാധിപത്യത്തിന്റെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്രപരമായ വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. രാജ്യത്തെ ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്ന ഉത്തരവാണിത്. സുപ്രീംകോടതി രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിച്ചുവെന്നും നബാംതൂക്കി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക