|    May 30 Tue, 2017 6:52 pm
FLASH NEWS

അരുണാചല്‍ മുന്‍ മുഖ്യമന്ത്രി കലിഖോ പുല്‍ തൂങ്ങിമരിച്ച നിലയില്‍

Published : 9th August 2016 | Posted By: mi.ptk

Pul_jpg_2930636f

ഗുഹാവത്തി: അരുണാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് വിമത നേതാവുമായ കലിഖോ പൂലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിനകത്താണ് കലിഖോ പൂലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.അരുണാചലിലെ വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ച നേതാവായിരുന്നു കലിഖോ പുല്‍.

നബാം തൂകിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കിരിനുള്ള പിന്തുണ പിന്‍വലിച്ച കാലിഖോ പൂല്‍ ബിജെപി പിന്തുണയോടെ മന്ത്രിസഭ രൂപീകരിച്ചിരുന്നു. എന്നാല്‍ 2016 ജൂലായില്‍ സുപ്രീംകോടതി ഈ മന്ത്രിസഭ റദ്ദാക്കുകയും നബാം തൂകി സര്‍ക്കാരിനെ പുനസ്ഥാപിക്കുകയും ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day