|    Jan 18 Wed, 2017 11:42 am
FLASH NEWS

അരുണാചല്‍ മന്ത്രിസഭ വികസിപ്പിച്ചു

Published : 4th August 2016 | Posted By: SMR

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ മുഖ്യമന്ത്രി പേമഖണ്ഡു മന്ത്രിസഭ വികസിപ്പിച്ചു. 10 ക്യാബിനറ്റ് മന്ത്രിമാരാണ് പുതിയതായി സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തതാഗഥ റോയ് മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഉപമുഖ്യമന്ത്രി ചൗന മെയിന്‍, സ്പീക്കര്‍ ടെന്‍സിങ് നോര്‍ബു തോങ്‌ഡോക്, ലോക്‌സഭാ എംപി നിനോങ് എറിങ്, മുന്‍ മുഖ്യമന്ത്രി നബാം തുക്കി, പാര്‍ട്ടി എംഎല്‍എമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. അരുണാചലില്‍ മാസങ്ങള്‍ നീണ്ട രാഷ്ട്രീയാനിശ്ചിതത്വത്തിനു ശേഷം ജൂലൈ 17നാണ് ഖണ്ഡു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഉപമുഖ്യമന്ത്രി ചൗന മെയിനും അന്ന് അധികാരമേറ്റിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക