|    Mar 27 Mon, 2017 4:35 am
FLASH NEWS

അരുണാചല്‍ പ്രദേശില്‍ ബ്രഹ്മോസ് ക്രൂസ് മിസൈല്‍ സ്ഥാപിക്കുന്നതിനെതിരേ ചൈന

Published : 23rd August 2016 | Posted By: SMR

ബെയ്ജിങ്: ആക്രമണത്തെ പ്രതിരോധിക്കാനുള്ള ആയുധമെന്ന നിലയില്‍ അരുണാചല്‍ പ്രദേശില്‍ ബ്രഹ്‌മോസ് ക്രൂസ് മിസൈല്‍ സ്ഥാപിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരേ ചൈനയുടെ മുന്നറിയിപ്പ്. ഈ മാസമാദ്യമാണ് മിസൈല്‍ സ്ഥാപിക്കാനുള്ള അന്തിമാനുമതി ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയത്.
തീരുമാനം അതിര്‍ത്തിയില്‍ അസ്ഥിരതയിലേക്ക് നയിക്കുമെന്നും ചൈനയുടെ ഭാഗത്തു നിന്നും പ്രതികൂലമായ നടപടികളുണ്ടാകുമെന്നും പീപ്പിള്‍ ലിബറേഷന്‍ ആര്‍മി (പിഎല്‍എ) പറഞ്ഞു. പിഎല്‍എ ഡെയ്‌ലിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.
ഇന്ത്യയുടെ നീക്കം ചൈനയുടെ തിബറ്റ്, യുന്നാന്‍ പ്രവിശ്യകള്‍ക്ക് ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടിയ പിഎല്‍എ ബ്രഹ്മോസ് ക്രൂസ് മിസൈലുകളുടെ ഉയര്‍ന്ന ശേഷിയിലും ആശങ്ക അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക