|    Aug 19 Sat, 2017 6:27 pm
FLASH NEWS
Home   >  News now   >  

അരുണാചല്‍: ഇരു സഭകളിലും സര്‍ക്കാരിനെതിരേ പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസ്

Published : 16th July 2016 | Posted By: sdq

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുമ്പോള്‍ അരുണാചല്‍ അടക്കമുള്ള വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ ഇരു സഭകളിലും സര്‍ക്കാരിനും ബിജെപിക്കുമെതിരേ പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസ് നീക്കം.
ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കള്‍് യോഗം ചേര്‍ന്നു. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെയും ഉപാധ്യക്ഷന്‍ രാഗുല്‍ഗാന്ധിയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ രാജ്യസഭയിലെ പാര്‍ട്ടി പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, രാജ്യസഭയിലെ ഉപ നേതാവ് ആനന്ദ് ശര്‍മ, ലോക്‌സഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് ജ്യോതിരാദിത്യസിന്ധ്യ, മല്ലിഗാര്‍ജുന്‍ ഖാര്‍ഗെ, സത്യവൃത് ചതുര്‍വേദി തുടങ്ങിയവര്‍ പങ്കെടുത്തു. ജിഎസ്ടി ബില്ല് അടക്കമുള്ള വിഷയങ്ങളില്‍ സഭയില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചു യോഗം ചര്‍ച്ച ചെയ്തു.
ജിഎസ്ടി ബില്ല് പാസാക്കാന്‍ പിന്തുണ നല്‍കണമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, വര്‍ഷകാല സമ്മേളനത്തില്‍ വിവിധ ബില്ലുകള്‍ പാസാക്കാന്‍ പ്രതിപക്ഷ കക്ഷികളുടെ പിന്തുണ ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക