|    Mar 27 Mon, 2017 2:32 am
FLASH NEWS

അരുണാചല്‍പ്രദേശ് : കോടതി വിധി മോഡി സര്‍ക്കാരിന്റെ കരണത്തേറ്റ അടി- കെജ്രിവാള്‍

Published : 13th July 2016 | Posted By: sdq

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശില്‍ പിന്‍വാതിലിലൂടെ അധികാരം പിടിച്ചെടുത്ത കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരായ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്സും എഎപിയും. കോടതി വിധി മോഡി സര്‍ക്കാരിന്റെ കരണത്തേറ്റ അടിയാണെന്ന് എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
കോടതി വിധിയില്‍ നിന്ന് മോഡി പാഠം പടിക്കുമെന്നാണ് പ്രതീക്ഷ. ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ കൈകടത്തുന്ന പരിപാടി മോഡി നിര്‍ത്തലാക്കുമെന്നാണ് പ്രതിക്ഷിക്കുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു.
നരേന്ദ്രമോഡിക്ക് ജനാധിപത്യം എന്താണെന്ന് വിശദീകരിച്ച് കൊടുത്ത സുപ്രീംകോടതിക്ക് നന്ദിയുണ്ടെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക