|    Mar 28 Tue, 2017 9:40 pm
FLASH NEWS

അരുണാചല്‍പ്രദേശില്‍ സൈന്യം പ്രവേശിച്ചിട്ടില്ലെന്ന് ചൈന

Published : 27th September 2016 | Posted By: SMR

ബെയ്ജിങ്: അരുണാചല്‍പ്രദേശില്‍ ചൈനീസ് സൈനികര്‍ പ്രവേശിച്ചെന്ന ആരോപണം ചൈന നിഷേധിച്ചു. ചൈനയും ഇന്ത്യയും ഒപ്പുവച്ച ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ മുന്‍നിര്‍ത്തിയുള്ള കരാറാണ് ചൈനീസ് സൈന്യം പിന്തുടരുന്നതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി കൃത്യമായി വേര്‍തിരിക്കേണ്ടതുണ്ടെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ജെങ് ഷുവാന്‍ അറിയിച്ചു. സപ്തംബര്‍ ഒമ്പതിന് അരുണാചലില്‍ ചൈനീസ് സൈന്യം പ്രവേശിച്ചെന്ന ആരോപണത്തോടായിരുന്നു പ്രതികരണം.
അതിര്‍ത്തിയില്‍ സമാധാനം തുടരാന്‍ ഇന്ത്യന്‍ സൈന്യവും സഹകരിച്ചു പ്രവര്‍ത്തിക്കണം. തര്‍ക്കമേഖലകളില്‍ അതിര്‍ത്തി പുനര്‍നിര്‍ണയിക്കേണ്ടതുണ്ട്. എത്രയും വേഗം ഇതു സാധ്യമാക്കണം- അദ്ദേഹം പറഞ്ഞു. തര്‍ക്കമേഖലകളില്‍ പ്രശ്‌നപരിഹാരത്തിന് ഇന്ത്യ പോംവഴികള്‍ മുന്നോട്ടുവച്ചിരുന്നെങ്കിലും ചൈനയില്‍നിന്ന് അനുകൂല പ്രതികരണങ്ങളുണ്ടായിരുന്നില്ല. കശ്മീരില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നം ചൈന – പാകിസ്താന്‍ സാമ്പത്തിക ഇടനാഴിക്ക് തടസ്സം സൃഷ്ടിക്കുമെന്നും ചൈന ഭയക്കുന്നുണ്ട്.
മോദി യുഎന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചു: പാക്
നയതന്ത്രജ്ഞന്‍
ഇസ്ലാമാബാദ്: മറ്റു രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടരുതെന്ന യുഎന്നിന്റെ പെരുമാറ്റച്ചട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ലംഘിച്ചതായി പാക് നയതന്ത്രജ്ഞന്‍.
കശ്മീര്‍ വിഷയത്തില്‍ പാകിസ്താനെതിരേ മോദി നടത്തിയ പ്രസംഗം പരാമര്‍ശിച്ചാണ് പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരിയുടെ പ്രസ്താവന.
ഇന്ത്യയുടെ ധൈര്യക്കുറവാണ് ഇവിടെ പ്രകടമാകുന്നതെന്നും ചൗധരി ആരോപിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day