|    Sep 22 Fri, 2017 1:28 pm
FLASH NEWS
Home   >  National   >  

അരുണാചലില്‍ വീണ്ടും രാഷ്ട്രീയ അട്ടിമറി; കോണ്‍ഗ്രസിന് ഭരണം നഷ്ടമായി

Published : 16th September 2016 | Posted By: mi.ptk

pema-khandu

ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ട് മാസമായി കോണ്‍ഗ്രസ് ഭരിക്കുന്ന അരുണാചല്‍പ്രദേശില്‍ വീണ്ടും രാഷ്ട്രീയ അട്ടിമറി. മുഖ്യമന്ത്രി പെമ ഖണ്ഡു ഉള്‍പ്പെടെ മുഴുവന്‍ എംഎല്‍എമാരും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയുടെ സഖ്യകക്ഷിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസിന് വീണ്ടും ഭരണം നഷ്ടമായി. മുന്‍ മുഖ്യമന്ത്രി നബാം തുക്കി ഒഴികെയുള്ള 42 എംഎല്‍എമാരുമായി പെമ ഖണ്ഡു ബിജെപിയുടെ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ ചേര്‍ന്നു. 60 അംഗ നിയമസഭയില്‍ 11 അംഗങ്ങളാണ് ബിജെപിക്കുള്ളത്. താനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേരുകയാണെന്ന് സ്പീക്കറെ കണ്ട് അറിയിച്ചതായി പെമ ഖണ്ഡു വ്യക്തമാക്കി.
അരുണാചലില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി മുതലെടുത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രി നബാം തുക്കിയെ പുറത്താക്കി ബിജെപി ഭരണം പിടിച്ചെടുത്തിരുന്നു. എന്നാല്‍ കാലിഖോ പുളിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നിയമവിരുദ്ധമാണെന്ന് രണ്ട് മാസം മുമ്പ് സുപ്രീംകോടതി വിധിക്കുകയായിരുന്നു. നബാംതുക്കിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ പുന:സ്ഥാപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വിമത എംഎല്‍എമാരെ ഉള്‍പ്പെടുത്തുന്നതിനായി നബാംതുക്കിയെ ഒഴിവാക്കി പെമ ഖണ്ഡുവിനെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക