|    Mar 24 Fri, 2017 3:43 am
FLASH NEWS

അരുണാചലില്‍ പെമ ഖണ്ഡു വിശ്വാസ വോട്ട് തേടി

Published : 20th July 2016 | Posted By: sdq

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ പെമ ഖണ്ഡു സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടി. പ്രതിപക്ഷമായ ബിജെപിയുടെ 11 വോട്ടിനെതിരേ 46 എംഎല്‍എമാരുടെ പിന്തുണയോടെയാണ് മുഖ്യമന്ത്രി പെമ ഖണ്ഡു നിയമസഭയിലെ ആദ്യ കടമ്പ കടന്നത്. ഗവര്‍ണര്‍ തഥാഗത റോയ് ഏകദിന സമ്മേളനം വിളിച്ചു കൂട്ടി സമ്മേളനത്തില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഖണ്ഡുവിനോട് ആവശ്യപ്പെട്ടിരുന്നു.
ഡപ്യൂട്ടി സ്പീക്കര്‍ ടെന്‍സിങ് നോര്‍ബു തോങ്‌ടോകിന്റെ അധ്യക്ഷതയില്‍ രാവിലെ നിയമസഭ സമ്മേളിച്ചപ്പോള്‍ പെമ ഖണ്ഡു വിശ്വാസ പ്രമേയം അവതരിപ്പിച്ചു. 44 കോണ്‍ഗ്രസ് എംഎല്‍എമാരും രണ്ടു സ്വതന്ത്രരും സര്‍ക്കാറിനെ പിന്തുണച്ചു. അരുണാചലില്‍ എല്ലാ സമൂഹങ്ങള്‍ക്കും തുല്ല്യവികസനമാണ് തന്റെ പ്രഥമ പരിഗണനയെന്ന് ഖണ്ഡു വ്യക്തമാക്കി. വികസനകാര്യങ്ങളില്‍ പാര്‍ട്ടിക്കതീതമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

(Visited 95 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക