|    Jan 23 Mon, 2017 10:46 pm

അരുണാചലിലെ ഉരുള്‍പൊട്ടല്‍: മരണം 10 ആയി

Published : 3rd July 2016 | Posted By: SMR

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശിലെ പശ്ചിമ കമങ് ജില്ലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 10 ആയി. വെള്ളിയാഴ്ച അഞ്ചുപേര്‍ മരിച്ചിരുന്നു. കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം ഇന്നലെയാണു പുനരാരംഭിച്ചത്. രാവിലെ അഞ്ചു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. മരിച്ചവരില്‍ ഒമ്പതു വയസ്സുകാരനും ഉള്‍പ്പെടുന്നു. പരിക്കേറ്റ നാലുപേരെ ഭലുക്‌പോങ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. ദേശീയ ദുരന്തനിവാരണ സേനയും ഇന്തോ തിബത്തന്‍ ബോര്‍ഡര്‍ പോലിസുമാണു രക്ഷാപ്രവര്‍ത്തനത്തിനു മേല്‍നോട്ടം വഹിക്കുന്നത്. കനത്ത മഴയില്‍ സ്‌കൂളടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചതായി അധികൃതര്‍ പറഞ്ഞു. ഈ വര്‍ഷം അരുണാചലില്‍ സംഭവിച്ച രണ്ടാമത്തെ പ്രധാന ഉരുള്‍പൊട്ടലാണിത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക