|    Aug 18 Fri, 2017 6:53 am
FLASH NEWS

അരീക്കോട് സംസ്ഥാന പാതയില്‍ കുഴികള്‍ നികത്താതെ പിഡബ്ല്യുഡി

Published : 7th August 2017 | Posted By: fsq

 

അരീക്കോട്: എടവണ്ണ  കൊയിലാണ്ടി സംസ്ഥാന പാതയിലെ അരീക്കോട് വാഴാക്കാട്  മുക്കം റോഡ്ജംക്ഷന്‍ മുതല്‍ ചാലിയാര്‍ പാലം വരെയുള്ള പ്രധാന നിരത്തില്‍ കൂടി യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിട്ടും ബന്ധപ്പെട്ടവര്‍ നടപ്പെടിയെടുക്കാത്തതില്‍ ജനകീയ പ്രതിഷേധമുയര്‍ന്നു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേക്ക് ബസ് സര്‍വീസുള്ള അരീക്കോട് സംസ്ഥാന പാതയില്‍ ടാറിങ് തകരുകയും വലിയ കുഴികള്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.   മഴക്കാലമായതോടെ യാത്രാദുരിതം ഇരട്ടിച്ചിരിക്കയാണ് ഓട്ടോറിക്ഷകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും കടന്നു പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. വാഴക്കാട് ജങ്ഷന്‍ മുതല്‍ സ്റ്റേഡിയം റോഡ് വരെ മഴക്കാലമായാല്‍ വെള്ളം കെട്ടി നില്‍ക്കുന്ന ഭാഗമായ തുകൊണ്ട് ഈ ഭാഗത്തെ റോഡ് മണ്ണിട്ട് ഉയര്‍ത്തിയാല്‍ മാത്രമേ വെള്ളം തടയാന്‍ കഴിയൂ. ഏറനാട് എംഎല്‍എ പി കെ ബഷീര്‍ നാല് മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച അരിക്കോട് നഗരസൗന്ദര്യവല്‍ക്കരണം പ്രഖ്യാപിച്ചതു മൂലം മറ്റു അറ്റകുറ്റപണികള്‍ നടക്കാതാവുകയും നഗര സൗന്ദര്യവല്‍ക്കരണം പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുകയും ചെയ്തു. നഗര സൗന്ദര്യവല്‍ക്കരണം പ്രഖ്യാപിച്ചിട്ട് മാസങ്ങളായിട്ടും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളിലക്ക് ഉള്ള അടിയന്തര ആംബുലന്‍സ് സര്‍വീസ് പോലും ഈ ഭാഗത്ത് കൂടി സഞ്ചരിക്കാന്‍ കഴിയാത്തതും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ താല്‍ക്കാലിക മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍  അപകടത്തിന് കാരണമാകുമെന്ന് അരീക്കോട് റോഡ് സുരക്ഷാസമിതി ഭാരവാഹികള്‍ മുന്നറിയിപ്പു നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക