|    Jul 19 Thu, 2018 3:29 pm
FLASH NEWS

അരീക്കോട് താലൂക്ക് ആശുപത്രി വികസനത്തിന് തടസ്സം എച്ച്എംസി അംഗങ്ങള്‍ തന്നെയെന്ന് ആരോപണം

Published : 11th September 2017 | Posted By: fsq

 

അരീക്കോട്: അരീക്കോട് ആശുപത്രി താലൂക്കാശുപത്രിയായി ഉയര്‍ത്തിയതിനു ശേഷമുള്ള ആശുപത്രി വികസന സമിതിയില്‍ താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിട നിര്‍മാണത്തിലൂടെ വികസിപ്പിക്കാനുള്ള തീരുമാനം അട്ടിമറിച്ചത് ആശുപത്രി വികസന സമിതിയില്‍പ്പെട്ടവരെന്ന് ആക്ഷേപം.  ഇതിന് കാരണക്കാര്‍  പ്രമുഖരാഷ്ടീയ പാര്‍ട്ടിയിലെ രണ്ട്  അംഗങ്ങളാണെന്ന് മിനുട്‌സ് രേഖയില്‍ വ്യക്തമാവുന്നു. താലൂക്ക് ആശുപത്രിക്ക് വേണ്ടി പുതിയ കെട്ടിട നിര്‍മാണത്തിന് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കാന്‍ ആര്‍ക്കിടെക്കിനെ ഈ രണ്ടു പേരെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ജില്ലയില്‍ നിന്ന് യോഗ്യരായ ആര്‍ക്കിടെക്കിനെ കണ്ടെത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇത് സ്വകാര്യ ആശുപത്രിക്ക് വേണ്ടിയുള്ള ഒത്തുകളിയാണെന്ന് അരീക്കോട് പബ്ലിക് ഹെല്‍ത്ത് കെയര്‍ കമ്മിറ്റി ആരോപിച്ചു. സ്ഥലപരിമിതി മൂലം ആശുപത്രിയില്‍ അസൗകര്യങ്ങള്‍ ഏറെയാണ് പ്രതിദിനം എഴുനൂറിലേറെ രോഗികള്‍ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി എടുത്ത തീരുമാനമാണ് അട്ടിമറിക്കപ്പെട്ടത്. അരീക്കോട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ളപുതിയ വികസന സമിതിയില്‍ അതിന്റെ തുടര്‍ചര്‍ച്ചകള്‍ നടക്കാത്തതിന് കാരണം സ്വകാര്യ ലോബികളുടെ ഇടപ്പെടലാണന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമാണ് ആശുപത്രിയില്‍ കിടത്തി ചികില്‍സയുള്ളത്. പിഎച്ച്‌സിയായിരുന്നപ്പോള്‍ ഓരോ മാസത്തിലും നൂറിലേറെ പ്രസവ കേസുകള്‍ കൈകാര്യം ചെയ്തിരുന്നു. ഇപ്പോള്‍ ഗൈനകോളജി വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ല. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയതിനു ശേഷം തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലേക്ക് ഗ ര്‍ഭിണികളെ റഫര്‍ ചെയ്യുന്ന രീതിയാണ് ഇപ്പോഴുള്ളത്. നിലവില്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ആശുപത്രി അധികൃതര്‍ തയ്യാറാവുന്നില്ല. താലൂക്ക് ആശുപത്രിക്ക് വേണ്ടി വാങ്ങിയ ഇസിജി മെഷീന്‍ പേപ്പര്‍ ഇല്ലെന്ന കാരണത്താല്‍ പ്രവര്‍ത്തനക്ഷമമല്ല.’

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss