|    Jan 22 Sun, 2017 1:45 pm
FLASH NEWS

അരി വാങ്ങാന്‍ അധ്യാപകര്‍; ഉച്ചഭക്ഷണ പദ്ധതി താളംതെറ്റുന്നു

Published : 7th August 2016 | Posted By: SMR

തലശ്ശേരി: സംസ്ഥാനത്തെ എ ല്‍പി മുതല്‍, ഹൈസ്‌കൂള്‍ വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഉച്ചഭക്ഷണത്തിനുള്ള അരി ശേഖരിക്കാന്‍ അധ്യാപകര്‍ വെയര്‍ഹൗസില്‍ ക്യൂ നില്‍ക്കേണ്ടിവരുന്നത് പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് തടസ്സമാവുന്നു. മാസത്തില്‍ ഒരു ദിവസമാണ് അധ്യാപകര്‍ ഇത്തരത്തില്‍ ക്യൂനില്‍ക്കുന്നത്. ലോവര്‍-പ്രൈമറി സ്‌കൂളുകളില്‍ പ്യൂണ്‍ തസ്തിക ഇല്ലാത്തതിനാല്‍ പ്രധാനാധ്യാപകര്‍ക്കാണ് അരി എത്തിക്കേണ്ടതിന്റെ ഉത്തരവാദിത്വം. യുപി സ്‌കൂളുകളില്‍ ഒരു അധ്യാപകനും ഒരനധ്യാപക ജീവനക്കാരുമാണ് ഇതിന്റെ ചുമതല. സ്‌കൂള്‍ കുട്ടികളുടെ അംഗസംഖ്യ അധികമായുള്ള സ്‌കൂളുകള്‍ക്ക് സപ്ലൈകോ, മാവേലി സ്റ്റോറുകള്‍ നേരിട്ട് അരി എത്തിച്ചുനല്‍കുന്നുണ്ട്.
എന്നാല്‍ പലവ്യജ്ഞന സാധനങ്ങള്‍ക്ക് പല സ്‌കൂളുകളും സ്വകാര്യ കച്ചവടസ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. പാല്‍, മുട്ട, പച്ചക്കറി എന്നിവയ്ക്കും സ്വകാര്യ വ്യക്തികളെ ആശ്രയിക്കണം. എന്നാല്‍ കുടുംബശ്രീ ഉള്‍പ്പെടുന്ന സംഘങ്ങള്‍ കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകളില്‍ നേരിട്ട് എത്തിക്കുന്നുമുണ്ട്. ഭക്ഷണസാധനങങള്‍ സ്‌കൂളില്‍ എത്തിക്കാന്‍ പലപ്പോഴും അധ്യാപകര്‍ സ്വന്തം കൈയില്‍ നിന്ന് പണം നല്‍കുകയും പിന്നീട് ചെലവായ തുക സര്‍ക്കാര്‍ സ്‌കൂളിലേക്ക് നല്‍കുകയുമാണ് ചെയ്യുന്നത്. ഭക്ഷണങ്ങള്‍ പാകം ചെയ്യാന്‍ വിറക് ശേഖരിക്കുന്നതും അതിന്റെ തുക കണ്ടെത്തുന്നതുമെല്ലാം വലിയ നൂലാമാലയായി മാറുന്നുണ്ട്. ഇവയ്‌ക്കെല്ലാം പുറമെ ദിനംപ്രതി വരവ് ചെലവ് കണക്കുകള്‍ ഉന്നതവിദ്യാഭ്യാസ ഓഫിസിലേക്ക് ഓണ്‍ലൈന്‍ വഴി നല്‍കുകയും വേണം. എന്നാല്‍, എല്‍പി, യുപി സ്‌കൂളുകളിലെ മിക്കവാറും അധ്യാപിക-അധ്യാപകര്‍ക്ക് കംപ്യൂട്ടര്‍ പരിജ്ഞാനം ഇല്ലെന്നതാണു സത്യം.
അതിനാല്‍ നഗരത്തിലെത്തി ഏതെങ്കിലും ഇന്റര്‍നെറ്റ് കഫേകളെ ആശ്രയിച്ചാണ് പ്രതിദിന കണക്കുകള്‍ ഡിപിഐ ഓഫിസിലേക്കു കൈമാറുന്നത്.—കുട്ടികള്‍ കുറഞ്ഞ സ്‌കൂളില്‍ അരി എത്തിക്കാന്‍ വാഹനങ്ങള്‍ ഉപയോഗിക്കുക വഴി അരി വിലയെക്കാള്‍ കൂടുതല്‍ തുക വാഹനങ്ങള്‍ക്ക് നല്‍കേണ്ടി വരുന്നുമുണ്ട്. മൂന്ന് മാസത്തേക്കുള്ള അളവ് കണക്കാക്കി നല്‍കണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ അധികതുകയുടെ പ്രശ്‌നം മാത്രമല്ല മറിച്ച് അധ്യാപകര്‍ ക്ലാസില്‍ നിന്ന് മാറി നില്‍ക്കുക വഴി നഷ്ടപ്പെടുന്ന അധ്യാപന സമയവും ക്രമീകരിക്കാനാവും. അരി വിതരണ  ചുമതല വെയര്‍ ഹൗസിനു പകരം പഞ്ചായത്തുകളിലെ സപ്ലൈകോ, മാവേലി സ്റ്റോറുകളിലേക്കു മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ ഇത്തരം സങ്കീര്‍ണതകള്‍ ഒഴിവാകുമെന്നാണ് അധ്യാപകരുടെ അഭിപ്രായം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 48 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക