|    Sep 26 Tue, 2017 5:51 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അരി തരാതെ മന്ത്രി രാഷ്ട്രീയം പറയുന്നു: ചെന്നിത്തല

Published : 10th November 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനമെങ്ങും അരിവിതരണം പൂര്‍ണമായും സ്തംഭിച്ചിരിക്കുമ്പോള്‍ ഭക്ഷ്യമന്ത്രി തിലോത്തമന്‍ രാഷ്ട്രീയ പ്രസംഗം നടത്തി ഒളിച്ചോടുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വിഷയം സഭയില്‍ ഉന്നയിച്ചപ്പോള്‍ കൃത്യമായ മറുപടി പറയാതെ രാഷ്ട്രീയപ്രസംഗം മാത്രം നടത്തിയതില്‍ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്‌കരിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ റേഷന്‍ കടകള്‍ പൂര്‍ണമായി അടഞ്ഞുകിടക്കുകയാണ്. കേന്ദ്രത്തില്‍നിന്ന് അരി ലഭിക്കാന്‍ വേണ്ട നടപടികളൊന്നും കൈക്കൊണ്ടില്ല. സാധാരണ ഇത്തരം പ്രതിസന്ധി ഉണ്ടാകുമ്പോള്‍ ഭരണ- പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് കേന്ദ്രത്തെ സമീപിക്കുകയായിരുന്നു. എന്നാല്‍,  ഇത്തവണ  പ്രതിപക്ഷത്തെ  സര്‍ക്കാര്‍ വിശ്വാസത്തിലെടുത്തില്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക