|    Dec 18 Mon, 2017 10:15 pm
FLASH NEWS

അരിവാള്‍ രോഗികള്‍ക്ക് ഭൂമി ഏറ്റെടുക്കല്‍ വൈകിപ്പിച്ച സംഭവം; ആര്‍ഡി ഓഫിസിലെ സീനിയര്‍ സൂപ്രണ്ടിന് സസ്പന്‍ഷന്‍

Published : 14th July 2016 | Posted By: SMR

മാനന്തവാടി: അരിവാള്‍ രോഗികള്‍ക്കായി വിതരണം ചെയ്യുന്നതിനു കണ്ടെത്തിയ ഭൂമി കൈക്കൂലി ലഭിക്കുന്നതിനായി വൈകിപ്പിച്ച സംഭവത്തില്‍ സീനിയര്‍ സൂപ്രണ്ടിന് സസ്പന്‍ഷന്‍.
ആര്‍ഡി ഓഫിസിലെ സീനിയര്‍ സൂപ്രണ്ട് പി പി കൃഷ്ണന്‍കുട്ടിയെയാണ് സബ് കലക്ടര്‍ ശീറാം സാംബശിവറാവു അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്. മക്കിയാട് സ്വദേശി ബിജോയ് ഫിലിപ്പിന്റെ എട്ടേക്കര്‍ ഭൂമി അനുയോജ്യമെന്നു കണ്ടെത്തുകയും 16 ലക്ഷം രൂപയ്ക്ക് ഏകദേശ ധാരണയാവുകയും ചെയ്തിരുന്നു.
ഇതിനിടെ, സീനിയര്‍ സൂപ്രണ്ട് മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതു ലഭിക്കാതായതോടെ ആദിവാസി ഐക്യവേദി ജില്ലാ പ്രസിഡന്റ് കെ ബാലന്‍ പരാതി നല്‍കുകയായിരുന്നു. കൈക്കൂലി ആവശ്യപ്പെട്ട കാര്യം ചൂണ്ടിക്കാട്ടി ബിജോയും സബ് കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
സബ് കലക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയതോടെയാണ് നടപടി. മാനന്തവാടി തഹസില്‍ദാര്‍, ലാന്റ് ട്രൈബ്യൂണല്‍ തഹസില്‍ദാര്‍, ഹുസൂര്‍ ശിരസ്തദാര്‍ തസ്തികകളിലും കൃഷ്ണന്‍കുട്ടി സേവനമനുഷ്ഠിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss