|    Jul 19 Thu, 2018 11:38 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അരിയുല്‍പാദനം 9.5 കോടി ടണ്‍ ആയി കുറഞ്ഞു ; ഭക്ഷ്യോല്‍പാദനം 2.5 ശതമാനം കുറഞ്ഞേക്കും

Published : 22nd September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഈ വിളവെടുപ്പ് കാലത്ത് രാജ്യത്തെ ഭക്ഷ്യോല്‍പാദനത്തിന്റെ അളവ് കുറഞ്ഞേക്കുമെന്ന് അധികൃതര്‍. 2.5 ശതമാനം കുറഞ്ഞ് 135 മില്ല്യണ്‍ ടണ്‍ ആയേക്കും ഇത്തവണത്തെ ഉല്‍പാദനം എന്നാണ് കാര്‍ഷിക വിദഗ്ധര്‍ അറിയിച്ചത്. കര്‍ണാടകയില്‍ മാത്രം 25 ശതമാനത്തിന്റെ കുറവാണ് ഭക്ഷ്യോല്‍പാദനത്തില്‍ ഉണ്ടായത്. ആവശ്യത്തിന് മണ്‍സൂണ്‍ മഴ ലഭിച്ചതിനാല്‍ 20016-17 വിളവെടുപ്പ് കാലത്ത് രാജ്യത്ത് 138.52 മില്ല്യണ്‍ ടണ്‍ ആയിരുന്നു ഭക്ഷ്യോല്‍പാദനം. റെക്കോഡ് കണക്കായിരുന്നു ഇത്. കഴിഞ്ഞവര്‍ഷം 96.39 ദശലക്ഷം ടണ്‍ ആയിരുന്ന അരിയുല്‍പാദനം ഇത്തവണ 95 ദശലക്ഷം ടണ്‍ ആയി കുറഞ്ഞിട്ടുണ്ട്. 376.89 ലക്ഷം ഹെക്ടര്‍ സ്ഥലത്തായിരുന്നു കഴിഞ്ഞ തവണ നെല്‍കൃഷി ചെയ്തിരുന്നതെങ്കില്‍ ഇത്തവണ 371. 46 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് മാത്രമാണ് കൃഷിയിറക്കാനായത്. 144.84 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്തിരുന്ന ധാന്യവര്‍ഗങ്ങള്‍ ഇത്തവണ 139.17 ലക്ഷം ഹെക്ടറിലേ കൃഷിയിറക്കാനായിട്ടുള്ളൂ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ വെള്ളപ്പൊക്കവും വരള്‍ച്ചയുമാണ് ഇത്തവണത്തെ ഭക്ഷ്യോല്‍പാദനത്തില്‍ കുറവ് വരുത്തിയതെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. അസം, ബിഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഴയാണ് വില്ലനായതെങ്കില്‍ കര്‍ണാടക, ഛത്തീസ്ഗഡ്, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ വരള്‍ച്ചയാണ് ഉല്‍പാദനത്തില്‍ കുറവ് വരാന്‍ കാരണമെന്നും അധികൃതര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss