|    Mar 25 Sat, 2017 1:43 am
FLASH NEWS

അരിയില്‍ ഷുക്കൂര്‍ വധം: കേസ് ഡയറി ഹാജരാക്കാന്‍ ഉത്തരവ്

Published : 2nd July 2016 | Posted By: SMR

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധത്തിലെ അന്വേഷണം സംബന്ധിച്ച കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്. കേസ് സിബിഐ അന്വേഷിക്കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരായ അപ്പീലുകളില്‍ കഴിഞ്ഞദിവസം വാദം പൂര്‍ത്തിയായിരുന്നെങ്കിലും ഇന്നലെ വീണ്ടും കേസ് വിളിച്ചുവരുത്തിയാണ് കേസ് ഡയറി ഹാജരാക്കാന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടത്.
കേസിലെ പ്രതികളായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, ടി വി രാജേഷ്, മൊറാഴ കാപ്പാടന്‍ പ്രകാശ്, കെ വി ഷാജി എന്നിവര്‍ നല്‍കിയ അപ്പീലുകളാണ് കോടതിയുടെ പരിഗണനയിലുള്ളത്.വെള്ളിയാഴ്ച കേസ് പരിഗണിക്കവേ കേസ് ഡയറി ഹാജരാക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, കേസ് ഡയറി സിബിഐക്ക് കൈമാറിയെന്ന് അഡ്വക്കറ്റ് ജനറല്‍ സി പി സുധാകര പ്രസാദ് അറിയിച്ചു.

(Visited 52 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക